അപ്പൊ നമ്മൾ പറഞ്ഞ് വന്നത് ദേവകി ചെറിയമ്മയുടെ കാര്യം. ആൾക്ക് ഇപ്പൊ 40 വയസ്സുണ്ട്. ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്നതിന്റെ പരിഷ്‌കാരങ്ങൾ ഒക്കെ ഉണ്ട്. എന്തായാലും നാളെ രാവിലെ അവരിങ്ങെത്തും നമ്മുക്ക് അപ്പൊ വിശദമായി വർണിച്ചു പറയാം. എന്റെ മനസ്സിൽ ഇപ്പോഴും മാലതി ചെറിയമ്മ ആണ്. എല്ലാവരും കിടന്നിട്ടു കുറച്ച് നേരമായി. ഉറങ്ങിക്കാണും.
ഞാൻ താഴെപ്പോയി ചെറിയമ്മയെ നേരിട്ട് കണ്ട് സംസാരിക്കാൻ വേണ്ടി തീരുമാനിച്ചു. ഞാൻ പതിയെ ശബ്ദം ഉണ്ടാകാതെ പടികൾ ഇറങ്ങി. ചെറിയമ്മയുടെ മുറിയുടെ പുറത്തെത്തി. വാതിൽ പതിയെ തള്ളി നോക്കിയപ്പോൾ അതു മെല്ലെ തുറന്നു. അകത്തുന്നു കുട്ടിയിടുമോ എന്ന് ഞാൻ ഭയന്നിരുന്നു. ഞാൻ അകത്തു കയറി. കിടക്കുമ്പോളും സാരിയാണ് ഉടുത്തിരുന്നത്. ഞാൻ അതികം അടുത്തേക്ക് പോയില്ല. ഞാൻ അവിടെ നിന്ന് ശബ്ദമടക്കിപിടിച്ചു പതിയെ വിളിച്ചു.
ഞാൻ : ചെറിയമ്മേ… ചെറിയമ്മേ..
അതെ ചെറിയമ്മ ഉറങ്ങിയിട്ടില്ല. പെട്ടന്ന് തിരിഞ്ഞു നോക്കി. ഞാൻ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ. ചെറിയമ്മ എന്തോ കള്ളത്തരം ചെയ്യുന്ന പോലെ പെട്ടന്ന് എന്നോട് പോ.. പോ.. എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ ഞാൻ അവിടെ തന്നെ നിന്നു. എന്നിട്ട് ഞാൻ തറയിൽ മുട്ടിലിഴഞ്ഞു അടുത്ത് ചെന്നിട്ടു സ്വകാര്യത്തിൽ പറഞ്ഞു.
ഞാൻ : എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്. വീട്ടിൽ വെച്ച് എന്നോട് ഒന്നും മിണ്ടുന്നില്ലല്ലോ. എന്താണെങ്കിലും ഇന്ന് നമ്മുക്ക് സംസാരിച്ചു തീർക്കാം. ഞാൻ മേലേ കാത്തിരിക്കും. ചെറിയമ്മ വരണം. വന്നില്ലെങ്കിൽ ഞാൻ ജീവിതത്തിൽ ഇനിയൊരിക്കലും ചെറിയമ്മയോടു മിണ്ടില്ല. ഇതു വെറും വാക്കല്ല മനസ്സിൽ തട്ടി പറയാ..
ഇതും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്ക് പോയി. മുറിയിലെ ഒരു കസേരയെടുത്തു ജന്നലിനോട് ചേർത്ത് ഇട്ട് ഞാൻ കസേരയിൽ ഇരുന്നു. പുറത്തുനിന്നും വരുന്ന തണുത്ത കാറ്റുംകൊണ്ട് ചെറിയമ്മ വരാൻ വേണ്ടി ഞാൻ അവിടെ കാത്തിരുന്നു. എത്രനേരം ഞാനവിടെ ഇരുന്നു എന്നറിയില്ല. പതിയെ ഞാൻ ആ കസേരയിൽ ഇരുന്ന് ഒരു ചെറിയ മയക്കത്തിലേക്ക് വീണു.
ചെറിയമ്മ വന്ന് എന്നെ തട്ടി വിളിക്കുന്ന വരെ ഞാനാ മയക്കത്തിൽ തന്നെ കിടന്നു. പെട്ടന്നുള്ള ഉണർച്ചയിൽ ഞാനൊന്ന് പകച്ചു പോയെങ്കിലും ചെറിയമ്മ വന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാനെഴുനേറ്റു ചെറിയമ്മയെ നോക്കി. എന്നെ നോക്കാതെ ചെറിയമ്മ വേറെ എങ്ങോട്ടോ ആണ് നോക്കുന്നത്.
ഞാൻ : ഞാൻ കരുതി ചെറിയമ്മ വരില്ല എന്ന്… ഇപ്പൊ എന്നോട് ചെറിയമ്മക്ക് ദേഷ്യമൊന്നുമില്ലെന്നു എനിക്ക് മനസിലായി. എനിക്ക് അതു മതി.
മാലതി : എന്താ നിനക്ക് പറയാൻ ഉണ്ടെന്ന് പറഞ്ഞത് ?
ഞാൻ : വാ… ചെറിയമ്മ ഇരിക്ക്…