ഡോക്ടർ ശ്രീദേവി ഞെട്ടിപ്പോയി. ഒരർത്ഥത്തിൽ താനും കൂടിയല്ലേ തന്റെ മുന്പിലിരിക്കുന്ന ഈ ചെറുപ്പക്കാരന്റെ ഈ അവസ്ഥക്ക് കാരണം..! ഛെ…ഈ കേസ് ഇങ്ങനെ കൈകാര്യം ചെയ്യാൻ പാടില്ലായിരുന്നു. തന്റെ കരിയെറിൽ ഇങ്ങനെയൊരു അബദ്ധം വരിക എന്ന് വെച്ചാൽ…! പക്ഷെ തോൽക്കില്ല..ഈ ശ്രീദേവി തോൽക്കില്ല…അവൾക്കു പെട്ടന്നൊരു ആത്‌മവിശ്വാസം കൈവന്നു…
അവർ പറഞ്ഞു – ജയന്റെ മനസ്സിപ്പോൾ വളരെ അസ്വസ്ഥമാണ. മനസ്സൊന്നു ശാന്തമായാലേ പ്രശ്നങ്ങൾക്കൊരു പരിഹാരം ഉണ്ടാക്കാൻ പറ്റു.
തുടർന്ന് അവർ അയാളോട് കണ്ണുകളടക്കൻ ആവശ്യപ്പെട്ടു.
പിന്നെ തന്റെ റിലാക്‌സേഷൻ തെറപ്പി സ്റ്റാർട്ട് ചെയ്തു.
ജയശങ്കർ എന്ന കോളേജ് അധ്യാപകനായ ചെറുപ്പക്കാരൻ ഒരു വിഹ്വലതയോടെ എന്റെ മുൻപിൽ ഇരിക്കുമായാണ്. തന്റെ പൂർവ കാമുകിയും ഇപ്പോൾ തന്റെ ഭാര്യയുമായ ഹൈമയുമായ് ബന്ധപ്പെടുമ്പോൾ……….തുടർന്ന് കഥ മുഴുവൻ ഡോക്ടർ പറഞ്ഞു.
ഈ സമയം മുഴുവനും ജയശങ്കറിന്റെ ശ്വാസഗതി ഉച്ചത്തിലാകുന്നതും വേഗത്തിലാവുന്നതും അയാൾ ആശ്വാസ്യഹാനാകുന്നതും ഡോക്ടർ മനസ്സിലാക്കി. അസ്വസ്ഥത ഉച്ചസ്ഥയോൾ ആയ ഒന്ന് രണ്ടു പ്രാവശ്യം തന്റെ നരറേഷൻ നിറുത്തി വെച്ച് ഡോക്ടർ അയാളോട് റിലാക്സ്…റിലാക്സ്….എന്ന് പറഞ്ഞു അയാളെ സമാധാനിപ്പിക്കുന്നും ഉണ്ടായിരുന്നു.
പിന്നീടു അയാളോട് ശരീരം മുഴുവൻ തളർത്തി ഇടുവാൻ ഡോക്ടർ പറഞ്ഞു.
“ശരീരത്തിലെ കോശങ്ങൾ മുഴുവൻ അഴിച്ചിടുക…അത് പോലെയാണ് എന്റെ പ്രശ്നങ്ങളും. അവയും എന്റെ ഉള്ളില നിന്നും ഇത് പോലെ പുറത്തു പോവുകയാണ്…ആ പ്രശ്നങ്ങൾ എന്നിൽ നിന്നും നീങ്ങി നീങ്ങി പോയിക്കൊണ്ടിരിക്കുകയാണ്” എന്ന് വിചാരിക്കാൻ പറഞ്ഞു.(അത് പറയുമ്പോൾ ശ്രീദേവി അയാൾ ഇരിക്കുന്ന കസേരക്ക് പിറകിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.)