താഴേക്ക് നോക്കുമ്പോൾ അവിടെ ഒരു ഉത്സവാതുലയമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത് . വലിയ ഒരു സ്റ്റേജ് തന്നെ ഒരുങ്ങി കഴിഞ്ഞു രാത്രിയിലെത്തെ പരിപാടികൾക്കായി . ഇത്തവണത്തെ ഓണാഘോഷം പൊടിപൊടിക്കുമെന്നു കഴിഞ്ഞ കമ്മറ്റയിൽ മാലതി ചേച്ചി പറഞ്ഞിരുന്നതായി അവൾ ഓർക്കുന്നു . വലിയ ഒരു അത്തപ്പൂക്കളം തന്നെ ഒരുക്കിയിട്ടുണ്ട് . പൂക്കളത്തിന്റെ ഭംഗി അവളുടെ കണ്ണുകൾക്ക് നിറമേകി .
‘ താഴെ പോയി നോക്കിയാലോ….!!.അല്ലെങ്കിൽ ….വേണ്ട….അവിടെ ചെന്നാൽ പിന്നെ ചോദ്യങ്ങളായി , രവിസാരെവിടെ….!!, സുമിത്രേച്ചി എന്താ വരാഞ്ഞേ……!!!….സൊസൈറ്റി ലേഡീസിന്റെ കുശുമ്പും, കുത്തിവെച്ച വാക്കുകളും അലസോരപ്പെടുത്തുമെന്നതിനാൽ അവൾ അവിടെ തന്നെ നിന്നു . അല്ലേലും ഇവറ്റകൾ മറ്റുള്ളവരുടെ കാര്യങ്ങളിൽ ആണല്ലോ കൂടുതലും ശ്രദ്ധ പതിപ്പിക്കുന്നെ. മറ്റുള്ളവരെ വാക്കുകളാൽ മനസ്സിൽ മുറിവേൽപ്പിക്കുന്നത് അവർക്കെന്നും ഒരു ലഹരിയാണ് . ഒരുപാട് തവണ അവൾ അത് അനുഭവിച്ചിട്ടുള്ളതുകൊണ്ട് അവൾ അവിടെ തന്നെ നിന്നു കാഴ്ചകൾ കണ്ടു .
ഫോൺ ബെല്ലടിക്കുന്ന ശബ്ദം കെട്ടാനാണ് അവൾ തിരിഞ്ഞു നോക്കിയത് . നോക്കുമ്പോൾ ഗായത്രിയാണ് . ഇന്ന് രാത്രിലത്തെ ഓണാഘോഷപരിപാടിയിൽ തങ്ങൾ അവഹരിപ്പിക്കേണ്ട ഡാൻസിന്റെ അവസാനഘട്ട റിഹേഴ്സലിനു ചെല്ലാൻ വിളിക്കുകയാണ് അവൾ .
‘ഹലോ….എടാ..നെ വരുന്നില്ലേ..’
‘ ഇല്ലടാ…ഞാൻ വരുന്നില്ല..എനിക്കെന്തോ ..ഒരു മൂഡില്ല..’
‘ നീ ഇങ്ങനെ പറയല്ലേ… ഈ അവസാന നിമിഷം കൊണ്ട്…നമ്മൾ എന്ത് ചെയ്യാനാ….’
‘ ഞാൻ വരുന്നില്ല … എന്നെ വിട്ടേക്ക്…’ അവൾ കടുത്ത ഭാഷയിൽ പറഞ്ഞു
‘ ഓഹോ….അങ്ങനെയാ.. ..ശെരി നീ വരണ്ട…ഇനി മേലിൽ നമ്മൾ തമ്മിൽ സംസാരിക്കേണ്ട….കേട്ടോ….’ ഗായത്രി അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു
തിരുവോണം [Shahana]
Posted by