ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 12
ഭാഗം 12 മെമ്മറീസ്
Fashion Designing in Mumbai Part 12 bY അനികുട്ടന്‍ | Previous Parts
കണ്ണുകള്‍ തുറക്കുമ്പോള്‍ ഒരപ്പൂപ്പന്‍താടി പോലെ ഞാന്‍ പറന്നു നടക്കുന്നു. ഇരുട്ടും വെളിച്ചവും മാറി മാറി കണ്ണില്‍ പതിക്കുന്നുവോ. എനിക്ക് ശരീരം ഇല്ലെന്ന തോന്നല്‍.
കണ്ണുകള്‍ വീണ്ടും അടയുന്നു.
…………………………………………………………………………………………………………..
പിന്നീട് ഞാന്‍ കണ്ടത് ഒരു സ്വര്‍ണ പലക. കാഴ്ച വ്യക്തമാകുന്നില്ല. തല ഉയര്‍ത്താനും പറ്റുന്നില്ല. ക്രമേണ ആ സ്വര്‍ണ പലകയ്ക്ക് ചുറ്റും കാക്കി നിറം തെളിഞ്ഞു.
പതിയെ അതില്‍ കൊത്തി വച്ചിരുന്ന അക്ഷരങ്ങളും.
KIRAN KAUR
എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറി.
………………………………………………………………………………………………………………..
ഞാന്‍ എവിടെയാണ്.? സ്വര്‍ഗത്തിലോ നരകത്തിലോ? കണ്ണുകളിലേക്കു മഞ്ഞയും ചുവപ്പും പ്രകാശങ്ങള്‍ അടിച്ചു കയറുന്നു.
………………………………………………………………………………………………………………………….
ഞാന്‍ എവിടെയാണ്? സ്വര്‍ഗത്തിലാണോ? ചുറ്റും വെളുത്ത പുക…അവയ്ക്കിടയില്‍ മയിലുകള്‍ നൃത്തം ചെയ്യുന്നുവോ?
……………………………………………………………………………………………………………………………
ഒരു സ്വര്‍ണ പലക. കാഴ്ച വ്യക്തമാകുന്നില്ല. തല ഉയര്‍ത്താനും പറ്റുന്നില്ല. ക്രമേണ ആ സ്വര്‍ണ പലകയ്ക്ക് ചുറ്റും കാക്കി നിറം തെളിഞ്ഞു.
……………………………………………………………………………………………………………………………………………
ഞാന്‍……എവിടെയാണ്? ചുറ്റും ഇരുട്ടാണല്ലോ ഈശ്വരാ….എനിക്കെന്താ ഭാരമില്ലാത്തത്? എന്ത് നിശബ്ധമാണിവിടം?
ഞാനുറക്കെ വിളിച്ചു.
പെട്ടെന്ന് വിദൂരതയില്‍ ഒരു പ്രകാശം, ആദ്യം നേര്‍ത്ത ഒരു വര പോലെ. പിന്നെ ഇരു വശത്തേക്കും അത് വലുതായി. അതിനിടയില്‍ നിന്നും ഒരു നിഴല്‍ അടുത്ത് വരുന്നു. ഏതോ പെണ്‍കുട്ടിയാണ്.
……………………………………………………………………………………………………………………….
ഇപ്പോള്‍ എനിക്ക് ചുറ്റും തലപ്പാവണിഞ്ഞ കുറെ ആള്‍ക്കാര്‍. വെളുത്ത താടിയുള്ള ഒരു മനുഷ്യന്‍ എന്തൊക്കെയോ എന്‍റെ കണ്ണില്‍ നോക്കി ചോദിക്കുന്നു. ഇയാള്‍ എന്തിനാണ് ഒച്ചയില്ലാതെ സംസാരിക്കുന്നത്?