ദേവിക: ചാൾസ് … അപ്പച്ചനും അമ്മച്ചിയും ഇത് വരെ വന്നില്ലല്ലോ… എന്താ ഒന്ന് വിളിച്ചു നോക്കിക്കേ…
ചാൾസ് എന്തിനാണ് വിളിക്കുന്നത്.. അവർ ചേട്ടന്റെ വീട്ടിലേക്കല്ലേ പോയിരിക്കുന്നത്. അവര് .വരും… മനുഷ്യന് തിന്നാൻ എന്തേലും ഉണ്ടാക്കൂ..
ദേവിക: ആഹാ… വരാനുണ്ട് അപ്പച്ചനും അമ്മച്ചിയും…
ചാൾസും ദേവികയും കൂടി റോഡിലേക്ക് നോക്കി നിന്നു…..
പരസ്പരം സംസാരിച്ചു നടക്കുന്ന അവർ എന്തായിരിക്കും പറയുന്നത്..ചാൾസിനും ദേവികക്കും കൗതുകം ആയി…
എന്താ അമ്മച്ചി.. ദേവിക ചോദിച്ചു……
‘അമ്മ: അതില്ലേ മോളെ.. ഇത്രേ ഉള്ളൂ മനുഷ്യന്റെ കാര്യം…. ഇന്നലേം കൂടി കണ്ട മനുഷ്യൻ അല്ലായിരുന്നോ…..
ദേവിക: എന്താമ്മേ.. പറയൂ…
അച്ഛൻ: ആ രാഘവൻ ഇല്ലേ… മരിച്ചൂന്നു… ഞങ്ങൾ പോയി കണ്ടു….. കവലയിൽ മരിച്ചു കിടക്കുവാരുന്നു.. പാമ്പ് കടിച്ചതാണെന്ന നാട്ടുകാരും ആംബുലൻസിൽ ഉണ്ടായിരുന്ന ആൾക്കാരും പറയുന്നത്..
‘അമ്മ: അവർ വണ്ടിയിൽ കേറ്റി കൊണ്ട് പോയി.. പോസ്റ്റ്മോർട്ടം കഴിഞ്ഞു രതിയിൽ തന്നെ കാണൂന്നാ വീട്ടുകാര് പറയുന്നത്..
ചാൾസ്: എന്ത്?
‘അമ്മ: കുന്തം…. ഡാ… സംസ്കാരം….
ഇതും പറഞ്ഞു അച്ഛനും അമ്മയും അകത്തോട്ടു പോയി. പരസ്പരം നോക്കി നിന്ന ചാൾസിനും ദേവികക്കും എന്തോ പോലെ തോന്നി..
ചാൾസ്: നീ എന്ത് ആണ് നോക്കി നിൽക്കുന്നെ അതൊക്കെ കഴിഞ്ഞിലെ… നീ പോയി ആ മൊബൈൽ ഇങ്ങു കൊണ്ട് വന്നേ… മൊബൈൽ കിട്ടിയ ഉടൻ തന്നെ ചാൾസ് തന്റെ സ്നേഹിതരെ വിളിച്ചു കാര്യം തിരക്കി… രാഘവന്റെ മരണം സ്വാഭിവികം ആണെന്ന് ഉറപ്പിച്ചു. അതിനു ശേഷം മൊബൈലിൽ ശ്രീയെ വിളിച്ചു.
ശ്രീ: ഹാലോ….
ചാൾസ്: നീ എവിടെ ആടാ … വിളിച്ചിട്ടു കിട്ടുന്നില്ലല്ലോ…
ശ്രീ: ഡാ ഞാൻ ഇത്തിരി ലോങ്ങ് ഡ്രൈവ് ആണ്. ബോഡി ട്രൈനിംഗ് നടക്കുന്നുണ്ട്. ഒരു ആഴ്ചത്തെ ക്ലാസ് എടുത്തു കൊടുക്കാൻ ഉണ്ട്. അതിന്റെ തിരക്കിൽ ആണ്.