പൂജ, ഞാനെണീറ്റുവരും മുൻപ് കോലം വരച്ചിട്ടു പോയെന്ന് എനിക്ക് മനസ്സിലായി..
ഞാൻ ചെന്ന് വീടാകെ നോക്കിയിട്ടും അവളെ കണ്ടില്ല.. അവരുടെ ബെഡ്റൂം ഞാൻ പതിയെ തളളി നോക്കിയപ്പോൾ ഉളളിൽ കുറ്റിയിട്ടിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
അവൾ നേരത്തേ കോലമിട്ടിട്ട് മുറിയിൽ കയറിയിരിക്കുകയാണ് ഹും..
ഞാൻ വിളിക്കാൻ ശ്രമിച്ചില്ല.. അവൾ പുറത്തിറങ്ങുന്നതും കാത്ത് ഞാൻ സോഫയിൽ കിടന്നു…..
“ഹ..ഹ..ഹ…ഹ..ഹ”
മൂർത്തിയുടേയും പൂജയുടേയും ചിരി കേട്ടാണ് ഞാൻ കണ്ണുതുറന്നത്.
നോക്കുമ്പോൾ മൂർത്തി കുളിച്ച് റെഡിയായി ഡൈനിങ് ടേബിളിൽ ഇരിക്കുകയാണ്. അരികിൽ പൂജയും.
ക്ലോക്കിലേക്ക് നോക്കിയ ഞാൻ ഞെട്ടി.. “ദൈവമേ.. കിടന്നുറങ്ങിപ്പോയല്ലോ” എന്ന് പിറുപിറുത്തുകൊണ്ട് ഞാൻ ഓടിപ്പോയി കുളിച്ചിട്ട് വന്നു.
ഭക്ഷണവും കഴിച്ച് അന്ന് മൂർത്തിക്കൊപ്പമാണ് ഞാൻ ഇറങ്ങിയത്.
മെയിൻ റോഡെത്തിയപ്പോൾ അവൻ അവൻറ്റെ വഴിക്കും ഞാൻ എൻറ്റെ വഴിക്കും പോയി.
പോകും വഴി ഞാൻ എൻറ്റെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി..
സൈറ്റിലേക്ക് കയറിചെന്ന മുതൽക്കേ വയ്യായ്ക അഭിനയിച്ച ഞാൻ, സുഖമില്ല എന്ന് പറഞ്ഞ് ലീവ് ചോദിച്ചു.. പക്ഷേ എത്രയൊക്കെ ചോദിച്ചിട്ടും ലീവ് കിട്ടിയില്ല..
അവസാനം, ഞാൻ പോയി ഡോക്ടറെ കണ്ടിട്ട് ഉച്ചയ്ക്കു മുൻപ് എത്താം’ എന്ന് സാറിനെകൊണ്ട് സമ്മതിപ്പിച്ച് ഞാൻ സൈറ്റിൽ നിന്നിറങ്ങി..
സൈറ്റിൽ നിന്നും ഞാൻ പൂജയുടെ അടുത്തേക്ക് കുതിച്ചു. .
കോളിംഗ് ബെല്ലടി കേട്ട് വാതിൽ തുറന്ന എന്നെ കണ്ട് പൂജ ഒന്ന് അമ്പരന്നുപോലുമില്ല.
അവൾ പോയി സോഫയിലിരുന്നു ടി.വി കാണൽ തുടർന്നു. ഞാൻ അകത്തുകയറി വാതിലടച്ച് ബോൾട്ടിട്ടു.
ടി.വി’യിൽ വിജയിൻറ്റെ തമിഴ്പ്പടം തുളളാതമനവുംതുളളും..