നോ രക്ഷയില്ല..! തൻറ്റെ കൈയെത്തിച്ച് ചുരിദാർ പുറകിൽ വലിച്ചിട്ട്, എന്നെ മൈൻഡ് ചെയ്യാതെ അവൾ തിരിഞ്ഞിരുന്ന് കോലം വരയ്ക്കൽ തുടർന്നു.
ഞാൻ മുറ്റത്തേക്കിറങ്ങി അവളുടെ മുന്നിൽ ചെന്നിരുന്നു. എന്നിട്ട് ഞാൻ ആദ്യത്തെ ഐസ്ക്യൂബ് ഇട്ടു..
“ദേഷ്യം വരുമ്പോൾ എൻറ്റെ പൂച്ചക്കുട്ടിയെ കാണാൻ എന്തു രസമാണെന്നോ..”
ങേഹേ ഒരു രക്ഷയുമില്ല.. പൂജ മുഖമുയർത്തുന്നുപോലുമില്ല.
“പൂച്ചകുട്ടിയുടെ ചെവിക്കെന്ത് പറ്റി?? കുളിച്ചപ്പോൾ വെളളം കേറി അടഞ്ഞുപോയതാണോ??”
കോലം വരച്ചുതീർത്ത് അപ്പോഴേക്കും എഴുന്നേറ്റ പൂജ സീരിയസ്സായി എൻറ്റെ കണ്ണിലേക്ക് നോക്കി, ” ഡാനി…., എന്നോട്.. ഇനി മിണ്ടണ്ട.. എന്നോട് ഇനി കിന്നാരം പറയാനും വരണ്ട .. സഹായിക്കാനും വരണ്ട…”
എന്ന് പറഞ്ഞ് അവൾ അകത്തേക്ക് കയറിപ്പോയി. എൻറ്റെ പൊന്നോ.. എന്ത് രസമായിരുന്നെന്നോ സത്യം പറഞ്ഞാൽ അവൾ ദേഷ്യപ്പെടുമ്പോൾ.. മൂക്കൊക്കെ ചുവന്ന് ചുണ്ടൊക്കെ വിറച്ച്.. വ്വാവ്…
എന്നാലും അവളെ ഒന്നു വട്ടാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..
എക്സർസൈസ് കഴിഞ്ഞ് ഹാളിലേക്ക് ചെന്നപ്പോൾ പൂജ പതിവു പോലെ ആവി പറക്കുന്ന ചായ ടൈനിങ് ടേബിളിൽ കൊണ്ടുവന്ന് വെച്ചിട്ട് പോയി .
ഞാൻ എടുക്കാൻ പോയില്ല. ഞാൻ ചെന്ന് കുളിച്ചിട്ട് തിരിച്ചുവന്നപ്പോഴും ചായ അവിടെതന്നെയിരിപ്പുണ്ട്..
ഞാനെടുത്തില്ല.. ടി.വി ഓൺ ചെയ്ത് സോഫയിലിരുന്ന ഞാൻ മ്യൂസിക്ക് ചാനലുകൾ മാറ്റിമാറ്റി നല്ല ലൗ’സോങ്ങുകൾ ആസ്വദിച്ച് മനസ്സുകുളിർപ്പിച്ചു കൊണ്ടിരുന്നു..
കുറച്ചു കഴിഞ്ഞ് അടുക്കളയിൽ നിന്ന് വന്ന പൂജ, താൻ കൊണ്ടുവന്ന് വെച്ചിരുന്ന ചായ അതുപോലെതന്നെ ടേബിളിൽ ഇരിക്കുന്നത് കണ്ടു.
“ഡാനി.., എന്താ ചായ കുടിച്ചില്ലേ??”
അവളെ മൈൻഡ് ചെയ്യാതെ മുഖത്ത് ദേഷ്യം ഭാവിച്ച ഞാൻ, റിമോട്ട് നീട്ടി ടി.വിയുടെ വോളിയം കൂട്ടി..
എൻറ്റെ കൈയിൽ നിന്നും പൂജ, റിമോട്ട് പിടിച്ചു വാങ്ങി ടി.വി ഓഫ് ചെയ്തു.
“ചോദിച്ചത് കേട്ടില്ലേ ഡാനീ?? എന്താ ചായ കുടിക്കാത്തത്??” നിറകണ്ണുകളോടെ അവൾ ചോദിച്ചു.
“കുടിക്കാൻ എനിക്ക് മനസ്സില്ല.., നിൻറ്റെയൊരു അവിഞ്ഞ ചായ… എടുത്തോണ്ടും പോടീ..” ഞാൻ കലിപ്പിച്ച് പറഞ്ഞു..