“മാമാ… ദേ കണ്ണൻറ്റെ അച്ചൻ വന്നല്ലോ.. എന്ന് മുറ്റത്തുനിന്നിരുന്ന മൂർത്തിയെ നോക്കി കൊഞ്ജിക്കൊണ്ട് പറഞ്ഞ അവൻ എന്നെ തെരുതെരെ ഉമ്മവെച്ചു..
എൻറ്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
മുന്നോട്ട് വന്ന മൂർത്തി കണ്ണനോട് പറഞ്ഞു,
“മോൻ ചെന്ന് അമ്മയെ വിളിക്ക്”
ഇത് കേട്ടതും “ശരി മാമാ..” എന്ന് പറഞ്ഞ് എൻറ്റെ കൈയ്യിൽ നിന്നിറങ്ങി വീടിനകത്തേക്കോടി കണ്ണൻ..
“അമ്മേ….. ദേ.. അച്ഛൻ വന്നു…”
മൂർത്തി എന്നേയും കൂട്ടി തൊട്ടടുത്ത വയലിലേക്ക് നടന്നു..
ഡാനി നിനക്കൊരു കാര്യമറിയാമോ?
അന്ന് നീ അവിടെ നിന്ന് ഇറങ്ങി പോയതിൽ പിന്നെ എൻറ്റെ പൂജ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല ഞാൻ..
അതോടെ അവളുടെ കുസൃതിയും കലപില സംസാരവും കളിയും ചിരിയുമെല്ലാം നിലച്ചു. അത്രയ്ക്ക് ഇഷ്ട്ടമായിരുന്നെടാ നിന്നടോവൾക്ക്..
നീ തിരിച്ചു പോകുമ്പോൾ പൂജയെ കൂടി കൂടെ കൊണ്ടുപോകണം.
അവളേയും കുഞ്ഞിനേയും എൺറ്റെ തലയിൽ നിന്ന് ഒഴിവാക്കാനായി പറയുന്നതല്ല ഞാൻ .
എടാ പൂജ എനിക്ക് ആരായിരുന്നെന്ന് അറീയാമോ നിനക്ക്??? ഞങ്ങൾ തമ്മിലുളള ബന്ധം എന്തായിരുന്നെന്ന് അറിയാമോ നിനക്ക്?. സത്യം പറഞ്ഞാൽ നീ വിശ്വസിക്കില്ല..
അതുകൊണ്ട് തന്നെയാണ് ഇത്ര വർഷമായിട്ടും ഞാൻ പറയാതിരുന്നതും.. കൂടാതെ അതിനുപിന്നിൽ എനിക്ക് നിന്നോടുളള ദേഷൃവും വാശിയുമൊക്കെയുണ്ടെന്ന് കൂട്ടിക്കോ..
പക്ഷേ ഒരുപാട് വൈകിപ്പോയെങ്കിലും ഇപ്പോഴെങ്കിലും എനിക്ക് എല്ലാം നിന്നോട് തുറന്നു പറയണം. സത്യം എന്താണെന്ന് നീ അറിയണം.. അല്ലെങ്കിൽ ആ പാവം പെണ്ണിനോട് ചെയ്തതിൻറ്റെ ശാപം കിട്ടും എനിക്ക്”.
“തെറ്റുചെയ്തത് ഞാനല്ലേ മൂർത്തി??!” വിദൂരതയിലേക്ക് നോക്കികൊണ്ട് സിഗരറ്റിൽ നിന്ന് ഒരു പുക എടുത്ത് ഊതിക്കൊണ്ട് ഞാൻ പറഞ്ഞു.
എൻറ്റെ ഭാഗത്തും തെറ്റുണ്ട് ഡാനി. പൂജയേയും കൂട്ടികൊണ്ട് വന്നിട്ടും, നിന്നെ വിശ്വസിച്ച് കൂടെതന്നെ താമസിപ്പിച്ചത് ഞാൻ ചെയ്ത ആദ്യത്തെ തെറ്റ്.
പിന്നെ യഥാർത്ഥത്തിൽ എന്താണെന്ന് നടന്നതെന്നും സത്യമെന്താണെന്നും നിന്നോട് മറച്ചുവെച്ചതും അടുത്ത തെറ്റ്.
ഡാനി നീ എപ്പോഴെങ്കിലും അവളുടെ കഴുത്തിൽ താലിമാല കണ്ടിട്ടുണ്ടോ?? നെറുകയിൽ സിന്ദൂരം തൊട്ട് അവളെ നീ കണ്ടിട്ടുണ്ടോ..