മൂർത്തി എൻറ്റെ കോളറിന് കുത്തിപ്പിടിച്ച് അലറി.
എൻറ്റെ കന്യകയായ പെങ്ങളെയാടാ നീ പിഴപ്പിച്ച് ഗർഭിണി ആക്കിയത്”
എൻറ്റെ ബെഡ്ഡെടുത്ത് നിലത്ത് ഇട്ടിട്ടാടാ അവൾ അന്ന് എൻറ്റെ മുറിയിൽ കിടന്ന് ഉറങ്ങിയിരുന്നത്.. ഞാൻ വെറും മരകട്ടിലിലും..” മൂർത്തിയുടെ ശബ്ദം ഇടറി..
പതിയെ കോളറിൽ നിന്ന് കൈമാറ്റിയ മൂർത്തി തിരിഞ്ഞുനിന്ന് ഇടറുന്ന ശബ്ദത്തിൽ തുടർന്നു, കുട്ടിക്കാലം മുതൽ എൻറ്റെ വാലിലും തൂങ്ങി നടന്ന ഒരു കുഞ്ഞ് കാന്താരി പെണ്ണ്.. എൻറ്റെ പൂജ..
നാട്ടുനടപ്പനുസരിച്ച് എൻറ്റെ മുറപ്പെണ്ണ് ആണെങ്കിലും എനിക്ക് അവളെ അങ്ങനെയൊന്നും കാണാൻ പറ്റില്ലായിരുന്നെടാ..
കുഞ്ഞുപെങ്ങളായിട്ട് തന്നെയാണ് അവളെ അന്നും, ഇന്നും ഞാൻ കണ്ടിട്ടുളളൂ..
പ്രായപൂർത്തിയായ നാൾ മുതൽ പൂജ, ഞാൻ അവളെ കല്യാണം കഴിക്കുന്നതും സ്വപ്നം കണ്ടുനടന്നു..
അഗ്രഹാരത്തിൽ ഒരുത്തൻ എം.ബി.ബി.എസ് എടുത്ത് ഡോക്ടറായതോട് കൂടി അത്യാഗ്രഹിയായ പൂജയുടെ അപ്പാ അവനുമായി അവളുടെ കല്യാണം ഉറപ്പിച്ചു.
ഞാൻ നാട്ടിൽ ചെന്നതോടെ, തന്നെ കെട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പൂജ കണ്ണീരോടെ എന്നോട് പറഞ്ഞു.
പൂജ എന്തെങ്കിലും അവിവേകം കാണിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ആരും കാണാതെ രാത്രിതന്നെ അവളേയും കൂട്ടി ഞാൻ അഗ്രഹാരത്തിൽ നിന്നുമിറങ്ങി.
നേരെ റെയിൽവേസ്റ്റേഷനിലേക്ക് അവളേയും കൂട്ടികൊണ്ട് പോയ ഞാൻ ആളൊഴിഞ്ഞ ഒരു ബെഞ്ജിലിരുന്ന് മണിക്കൂറുകളോളം പൂജയെ ഉപദേശിച്ചു. അങ്ങനെ അവസാനം,
“സച്ചിയേട്ടൻ എന്നെ കെട്ടിയില്ലെങ്കിലും വേണ്ട, എനിക്കിപ്പോ ഉറപ്പിച്ചിരിക്കുന്ന കല്യാണം വേണ്ട” എന്ന നിലപാടിൽ പൂജ ഉറച്ചു നിന്നു.
അടുത്തുളള ഒരു ലോഡ്ജിൽ മുറിയെടത്ത് തങ്ങിയ ഞങ്ങൾ പിറ്റേന്ന് രാവിലെ 11 മണിയോടെ ഒരു ടാക്സി പിടിച്ച് അഗ്രഹാരത്തിലേക്ക് മടങ്ങി.
ഉറപ്പിച്ചിരിക്കുന്ന കല്യാണം മുടക്കാനുളള ഉപായവും അവൾ തന്നെ പറഞ്ഞു തന്നിരുന്നു. ഞങ്ങൾ അഗ്രഹാരത്തിലെത്തിയപ്പോൾ, എല്ലാവരും പൂജയെ കാണാതെ ആധിപിടിച്ചിരിക്കുകയായിരുന്നു.