അവൾ പറഞ്ഞതനുസരിച്ച്, ഞാൻ എല്ലാവരുടേയും മുന്നിൽ വെച്ച്, “ഞങ്ങൾ രജിസ്റ്റർ മാരേജ് കഴിഞ്ഞിട്ട് വരികയാണ്” എന്ന് പറഞ്ഞു. പിന്നെ അധികം താമസിച്ചില്ല, അപ്പോൾ തന്നെ പൂജയുടെ അച്ഛൻറ്റെ നേത്രത്വത്തിൽ തലമൂത്ത കാരണവൻമാരെല്ലാം കൂടി ഞങ്ങളിരുവരേയും അഗ്രഹാരത്തിൽ നിന്ന് പുറത്താക്കി.
അവളുകൂടി പുറത്താക്കപ്പെടുമെന്ന് ഞാനും കരുതിയിരുന്നില്ല. പിന്നെ ഞാൻ പൂജയെ എവിടെ നിർത്താനാ? ഗീതേടത്തിയും ജീവനോടില്ലായിരുന്നല്ലോ…
ചെന്നെ’യിലേക്ക് എൻറ്റെയൊപ്പം പൂജയെ കൂടി കൊണ്ടുവരാതെ എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു…
മൂർത്തി ഒന്ന് ദീർഘമായി നിശ്വസിച്ചു. എന്നിട്ട് തുടർന്നു, ഞാൻ ഡാനിയോട് അന്ന് കളളം പറഞ്ഞത് വേറൊന്നും കൊണ്ടല്ല, എൻറ്റെ വൈഫാണെന്ന് പറയുമ്പോൾ നീ അവൾക്ക് ആ ഒരു കരുതലും ബഹുമാനവും കൊടുക്കുമെന്നും ഞാൻ കരുതി… കൂടാതെ എൻറ്റെ കസിൻ’പെങ്ങളാണ് പൂജ എന്നനിലയ്ക്ക് നീ അവളെയെങ്ങാനും വളയ്ക്കുമോ എന്നും ഞാൻ ചിന്തിക്കാതിരുന്നില്ല.
അതുകൊണ്ടും കൂടിയാണ് ഞാൻ പൂജയെ എൻറ്റെ വൈഫായി നിൻറ്റെ മുന്നിൽ അവതരിപ്പിച്ചത്. എന്നിട്ടും നീ എന്നെ ചതിച്ചു…
ചങ്കുപൊട്ടിയ ഞാൻ തലയിൽ കൈവെച്ച് അലറി..
“ഹ്….ഹാ……” എൻറ്റെ അലർച്ച ആ മലനിരകളിൽ തട്ടി അലയടിച്ചു . എൻറ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞങ്ങൾ തിരിച്ചുനടന്നു……
റോഡിലേക്കിറങ്ങി വന്ന പൂജയെ കണ്ട് എൻറ്റെ ഹൃദയം തുടിച്ചു… ഒരു കേരള സാരിയുടുത്ത് നിന്നിരുന്ന അവളുടെ വിളറിവെളുത്ത മുഖത്ത് നോവുകലർന്ന ഒരു പുഞ്ജിരി വിടർന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
***************************************
റ്റട..റ്റട…റ്റട…റ്റട.. എന്ന് പതിഞ്ഞ താളത്തിൽ എറണാകുളത്തേക്കുളള പാസഞ്ജർ ട്രെയിൻ ഇഴഞ്ഞു.
ഒരു കമ്പാർട്ട്മെൻറ്റിലെ സീറ്റിൽ നിറകണ്ണുകളോടെ ഞാനും..,
മടിയിൽ എൻറ്റെ പൊന്നുമോനും… എൻറ്റെ തോളിൽ തലചായ്ച്ച് എൻറ്റെ പുന്നാര പൂജ’ക്കുട്ടിയും.