ഞാൻ സോഫയിൽ തന്നെ ഇരുന്നു. പിൻഡ്രോപ്പ് സൈലൻറ്റ് ആയിരുന്നു അപ്പോൾ അവിടെ. ടി.വിയുംവെച്ചിട്ടില്ല.. അവളുടെ കളിയും ചിരിയുമില്ല.. വീടിനകത്ത് ആകെ കനത്ത നിശബ്ദത മാത്രം.
പൂജ നല്ല സങ്കടത്തിലാണെന്ന് എനിക്ക് മനസ്സിലായി. പാവം..
കുറച്ചു നേരം കഴിഞ്ഞ് ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റ് അവളുടെ റൂമിന് മുന്നിൽ ചെന്ന് വാതിലിൽ മുട്ടി..
“പൂജാ… പൂജാ….”
മറുപടിയൊന്നുമില്ല. “പൂജാ എന്ന് വിളിച്ച് ഒന്നുകൂടി വാതിലിൽ മുട്ടിയപ്പോൾ, കുറ്റിയിട്ടിട്ടില്ലായിരുന്നതിനാൽ വാതിൽ കുറച്ച് തുറന്നുവന്നു.
ഞാൻ രണ്ടും കൽപ്പിച്ച് വാതിൽ തുറന്ന് അകത്തുകയറി.
പൂജ പുറം തിരിഞ്ഞ് കിടക്കുകയാണ്. എൻറ്റെ ഹൃദയം കിടന്ന് പടാപടാ മിടിച്ചു.
ഞാൻ റൂമിൽ കയറിയെന്ന് മനസ്സിലായ പൂജ എഴുന്നേറ്റ് തൻറ്റെ കാൽമുട്ടുകളിൽ മുഖമമർത്തി ബെഡ്ഡിലിരുന്നു.
ഞാൻ പൂജയുടെ അടുത്ത് പതിയെ ഇരുന്നു എന്നിട്ട് അവളുടെ തോളിൽ കൈവെച്ചു..
“പൂജാ ഐയാം വെരി സോറി.. ഞാൻ കാരണം എൻറ്റെ പൊന്നിന് ഒത്തിരി വേദനിച്ചല്ലേ…
പൂജ എന്നെ മുഖമുയർത്തി നോക്കി. എന്നിട്ട് അവൾ തൻറ്റെ കരഞ്ഞുവിങ്ങിയ മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു..
“പൂജാ നിനക്ക് എന്നോട് ദേഷ്യമാണല്ലേ.. ഹ്മ് ഞാൻ കാരണം…, ഹ്മ്.., ഇങ്ങനെയൊക്കെ ആകും എന്ന് കരുതിയിട്ടല്ല പൂജ ഞാൻ…, ഐയാം എസ്ട്റീമിലി സോറി..”
“സാരമില്ല ഡാനി.. അല്ലെങ്കിലും ഇതൊക്കെ എൻറ്റെ വിധിയാണ്.. കുട്ടിക്കാലം മുതൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം അപ്പായുടെ കൈയ്യിൽ നിന്നു ശിക്ഷ കിട്ടി എനിക്ക് നല്ല ശീലമാ..”
ഇടറുന്ന പതിഞ്ഞ ശബ്ദത്തിൽ പൂജ പറഞ്ഞു.
അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു…
അപ്പോഴും അവളുടെ കവിളിൽ
അടികൊണ്ട പാട് പൂർണ്ണമായും മായാതെ തിണർത്തു കിടപ്പുണ്ടായിരുന്നു.
അവളുടെ വല്ലായ്മയാർന്ന മുഖം കണ്ടിട്ട് ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് ചോദിച്ചു, പനിയുണ്ടോ
പൂച്ചക്കുട്ടിക്ക്?”
“മ്..സും.. ഭയങ്കര തലവേദന” എന്നുപറഞ്ഞ് അവൾ കണ്ണടച്ചു.
“ഞാൻ ഒരു കട്ടൻചായ ഇട്ട്തരാം തലവേദനയൊക്കെ ചടേന്ന് പോകും” എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു.