ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 5

Posted by

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 5

Alathoorile Nakshathrappokkal Part 5 bY kuttettan | Previous Part

 

ആലത്തൂരിലെ സന്ധ്യകൾക്ക് ചന്ദനത്തിന്‌റെ ഗന്ധമാണ്. പകൽ മലമുകളിലെ തീയും കൊണ്ടു വരുന്ന പാലക്കാടൻ ഉഷ്ണക്കാറ്റ് സന്ധ്യയാകുമ്പോൾ തണുക്കും , മനസ്സിനെ കുളിരാക്കുന്ന സുഖഭാവിയായ ഇളംതണുപ്പ്.
അഞ്ജലിയുടെ ഉള്ളിലും തണുപ്പ് നിറഞ്ഞിരുന്നു. അവളുടെ ഉള്ളിലുള്ള വെറുപ്പെന്ന തീയ് കെട്ടിരുന്നു, പകരം സ്‌നേഹം പൂത്തുലഞ്ഞു..അപ്പുവിനോടുള്ള എല്ലാം മറന്ന സ്‌നേഹം.ഭ്രാന്തമായ സ്‌നേഹം.ആ സ്‌നേഹത്തിൽ അവൾ കൂടുതൽ സുന്ദരിയായി. ഗ്ലൂമിയായി നടന്ന മരുമകളുടെ ഭാവപ്പകർച്ച ഹരികുമാരമേനോനെയും അച്ഛമ്മയെയും തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. അഞ്ജലി അവരുടെ എല്ലാമായി മാറിയിരുന്നു.
എന്നാൽ അപ്പുവിന്‌റെ കാര്യമായിരുന്നു. അഞ്ജലിയുടെ ഉള്ളിൽ തന്നോടുള്ള മഞ്ഞ് ഉരുകിയത് അവൻ അറിഞ്ഞെങ്കിലും കണ്ടഭാവം നടിച്ചില്ല. അവൻ വാശിക്കാരനായിരുന്നു. ആദ്യരാത്രിയിൽ അഞ്ജലിയുടെ കൈയിൽ നിന്നു കരണത്തു കിട്ടിയ പെടയുടെ തിണർപ്പ് ഇപ്പോഴും അവന്‌റെ മുഖത്തു മാഞ്ഞിരുന്നില്ല.കണ്ണാടിയിൽ ആ തിണർപ്പ് കാണുമ്പോളെല്ലാം അവന്‌റെ ഉള്ളിൽ ധാർഷ്ട്യം നുരപൊന്തി. അഞ്ജലിക്കു വേണ്ടി എന്തിനും തയ്യാറായിരുന്നു അവനെങ്കിലും അവളുടെ സ്‌നേഹം അവൻ കണ്ടില്ലെന്നു നടിച്ചു. ഒരു തരം മധുരപ്രതികാരം.അഞ്ജലി കട്ടിലിലും അപ്പു സെറ്റിയിലുമായായിരുന്നു ഇപ്പോഴും കിടപ്പ്.കുറച്ചു ദിവസം അങ്ങനെ പിന്നി്ടു
ഒടുവിൽ അതു വന്നെത്തി… പാലക്കാടിനറെ അന്തരീക്ഷത്തിൽ ദീപക്കാഴ്ച ഒരുക്കുന്ന ഉൽസവം, മധുരം നാവിൽ രുചിമേളം തീർക്കുന്ന ഉൽസവം: ദീപാവലി
ദീപാവലി ദിവസവും അപ്പുവിനു ഓഫിസിൽ പോകണമായിരുന്നു. പുതിയതായി ഉള്ള ഒരു ബിസിനസ് ഡീലിന്‌റെ കടലാസുകൾ തയ്യാറാക്കാൻ. ഹരികുമാരമേനോൻ പയ്യെ ബിസിനസിൽ നിന്ന് ഉൾവലിയാൻ തുടങ്ങിയിരുന്നു, ഉത്തരവാദിത്വങ്ങൾ പതിയെ അപ്പുവിന്‌റെ ചുമലിലേക്കു പകർന്നു കൊണ്ട്.ആദ്യം ഉത്തരവാദിത്വങ്ങൾ ഭാരമായി തോന്നിയെങ്കിലും പയ്യെ പയ്യെ അവനതു രസമായി്ട്ടുണ്ട്.ഒരു കണക്കിനു പദ്ധതികൾ ഫയലിൽ ചിട്ടപ്പെടുത്തി അവൻ ഓഫിസിൽ നിന്നു വീട്ടിലേക്ക് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *