അപ്പു അഞ്ജലിയുടെ പിറകെ നടന്നു. അവൾ അടിച്ചിരുന്ന പെർഫ്യൂമിന്‌റെ സുഗന്ധം അവനെ പൊതിഞ്ഞു നിന്നു. എത്ര സുഖകരമായ സുഗന്ധം , സ്വർഗത്തിലെത്തിയതുപോലെയാണ് അപ്പുവിനു തോന്നിയത്.അകത്തെല്ലാവരുമുണ്ടായിരുന്നു, തറവാട്ടിലെ എല്ലാ അംഗങ്ങളും.പിന്നെ വിശേഷങ്ങളായി, പരിഭവങ്ങളായി , പരദൂഷണങ്ങളായി.എല്ലാം കൂടി ഒരു ഉ്ൽസവമേളം.അപ്പു ശ്രദ്ധിച്ചത് അഞ്ജലിയുടെ മാറ്റമായിരുന്നു. അവൾ തീർത്തും ഉൽസാഹവതിയാണ്. പഴയ മുരടൻ സ്വഭാവമൊന്നുമല്ല.
രാത്രിയിൽ അപ്പുവിനു ഭക്ഷണം വിളമ്പിക്കൊടുത്തതും അഞ്ജലി തന്നെ. അവളുടെ ശരീരം അവനോടു മു്ട്ടിയുരുമ്മി നിന്നു. അപ്പുവിന് ആകെപ്പാടെ വൈക്ലബ്യം ദേഹം മുഴുവൻ അനുഭവപ്പെട്ടു. പെണ്ണ് സ്‌നേഹിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അവനു വ്യക്തമായും മനസ്സിലായി.പക്ഷേ അതവൾ തുറന്നു പറയും വരെ അകലം പാലിക്കാനായിരുന്നു പിടിവാശിക്കാരനായ അപ്പുവിന്‌റെ തീരുമാനം.
ഭക്ഷണം കഴിഞ്ഞു പതിവുപോലെ അപ്പു സെറ്റിയിലേക്കു ചാഞ്ഞപ്പോളേക്കും അഞ്ജലി മുറിയിലേക്കു കടന്നു വന്നിരുന്നു.
‘അപ്പൂ, പാലടപ്രഥമൻ എ്ങ്ങനെയുണ്ടായിരുന്നു?’കട്ടിലിൽ ഇരുന്നു അപ്പുവിനെ നോക്കിക്കൊണ്ട് അഞ്ജലി ചോദിച്ചു.
‘നന്നായിരുന്നു’ അവൾക്കു മുഖം കൊടുക്കാതെ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു അവൻ മുകളിലോട്ടു നോക്കിക്കിടന്നു.
‘അതാരാ ഉണ്ടാക്കിയതെന്ന് അറിയാമോ?’ അവൾ വീണ്ടും ചോദിച്ചു.
‘അറിയില്ല, നല്ല മധുരമുണ്ടായിരുന്നു, അച്ഛമ്മയാണോ’ അവൻ നിസ്സംഗതയോടെ ചോദിച്ചു.അ്ഞ്ജലിയാണു പായസം ഉണ്ടാക്കിയതെന്ന് അവനു ന്ല്ലതുപോലെ അറിയാമായിരുന്നു.അപ്പു ഉള്‌ളിൽ ചിരിക്കുകയായിരുന്നു. ഈ പെണ്ണുങ്ങളുടെ സ്വഭാവം ഓന്തിനെപ്പോലെയാണ്. ആദ്യരാത്രിയിൽ വലിയ ഫെമിനിസ്റ്റ് സിദ്ധാന്തമൊക്കെ പറ്ഞ്ഞവൾ ദേ പായസത്തിന്‌റെ രുചി അന്വേഷിക്കുന്നു.
അഞ്ജലി വിടാൻ ഒരുക്കമില്ലായിരുന്നു. അപ്പുവിന്‌റെ നിസംഗഭാവം അവളെ ചെറുതായി ചൊടിപ്പിച്ചു, എങ്കിലും അപ്പുവിനോടുള്ള ഇഷ്ടം അവളുടെ മനസ്സിൽ ആഴത്തിൽ പൂത്തുനിന്നു . എല്ലാ അവസരങ്ങളും ഒത്തു വന്നിട്ടും രേഷ്മയുടെ ശരീരത്ത്ിൽ പോലും തൊടാതിരുന്ന അപ്പുവിനായി ജീവൻ കളയാനും അവൾ ഒരുക്കമായിരുന്നു. എത്രത്തോളം അപ്പു തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അവൾക്ക് നല്ല ബോധ്യം ഇപ്പോളുണ്ട്.
അഞ്ജലി മെല്ലെ അപ്പു കിടന്ന സെറ്റിക്കരികിലേക്കു വന്നു.അവളുടെ കൈയ്യിൽ ഒരു നെയിൽ പോളിഷുണ്ടായിരുന്നു.
‘അപ്പു , ഈ നെയിൽ പോളിഷ് എന്‌റെ കാലിൽ ഇട്ടുതരാമോ’ അവൾ ചോദിച്ചു.
‘ അഞജലിക്കു തനിയെ ഇട്ടാൽ എന്താ?’ അപ്പു തിരിച്ചു ചോദിച്ചു.