ഭാഗ്യദേവത 10
Bhagyadevatha Part 10 bY Freddy Nicholas | Previous Part
നാളിതുവരെ എന്റെ ജീവിതത്തിൽ സ്വന്തമായി ഞാൻ തീരുമാനങ്ങൾ എടുത്തിട്ടില്ല…. അത് ശീലവുമില്ല. പക്ഷെ അന്ന് മുതൽ, ഇനി എന്ത് ചെയ്യണമെന്ന് ഞാൻ തന്നെ തീരുമാനിച്ചു…. അതിന്റെ ഭാഗമായി ഉടനെ തന്നെ ബാംഗ്ലൂർ ഉള്ള എന്റെ സുഹൃത്തു, ബബിതയെ കോണ്ടാക്ട് ചെയ്തു എത്രയും പെട്ടെന്ന് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചു.. ദൈവാനുഗ്രഹം കൊണ്ട് ഒന്നൊന്നര മാസം കൊണ്ട് ജോലി ശരിയായി. ഞാൻ പഠിച്ച B-Tech മേഖല തന്നെ ആയതു കൊണ്ട് എനിക്കും ഒരുപാട് ബുദ്ധിമുട്ടേണ്ടിവന്നില്ല…….
ചേച്ചി… നീ… ഈ വീട്ടിൽ നിന്ന് ഇറങ്ങിയതിന്റെ മൂന്നാമത് നാൾ ഞാൻ Delhi ക്ക് പോയതാണ്… കമ്പനി ആവശ്യാർത്ഥമെന്ന് കള്ളം പറഞ്ഞിട്ടായാലും, ഞാൻ ഇവിടെ നിന്നും താത്കാലികമായി ഒരു ഒളിച്ചോട്ടം നടത്തി. കാരണം, നീ ഇല്ലാത്ത ഈ വീട്ടിലെ,…. നിന്റെ ഗന്ധം തങ്ങി നിൽക്കുന്ന ഈ അന്തരീക്ഷത്തിൽ…. ഇവിടെത്തെ ഓരോ പൊരുളിനെയും കാണുമ്പോൾ,…. ഒരു നിമിഷം പോലും ഇവിടെ നിൽക്കാൻ കഴിയില്ലായിരുന്നു എനിക്ക്… വിരഹത്തിന്റെയും നഷ്ടപ്പെടലിന്റെയും ദുഃഖം,….. അത് എത്ര ഭീകരമാണെന്നു നിനക്കറിയില്ല രേഷ്മ….
ദുഃഖം അടക്കാനാവാതെ വന്ന സന്ദർഭങ്ങളിൽ ആളൊഴിഞ്ഞ ഇരുളിന്റെ മറവിലിരുന്ന് ഹൃദയം പൊട്ടുമാറുച്ചത്തിൽ വാവിട്ട് കരഞ്ഞിട്ടുണ്ട് ഞാൻ…… പച്ചവെള്ളം പോലും കുടിക്കാത്ത ദിവസങ്ങളുണ്ട്…
നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കരുത്, ജീവിതത്തിൽ എന്തെങ്കിലും നേടാൻ വേണ്ടി പരിശ്രമിക്കൂ എന്ന് പറഞ്ഞു എന്റെ കൂട്ടുകാർ എന്നെ ആശ്വസിപ്പിക്കുമായിരുന്നു…. ആ ഒരു ആഘാതത്തിൽ നിന്നും മുക്തനാവാൻ ഞാൻ മാസങ്ങളെടുത്തു….. അതിന് ശേഷമാണ് ഞാൻ ഈ വീട്ടിലേക്കു തിരിച്ചുവന്നത്.
സൽക്കാര വിരുന്നു ചടങ്ങായി, അഞ്ചാമത്തെ ദിവസം അവനോടൊപ്പം നീ ഈ വീടിന്റെ പടികൾ കയറി വരുമെന്ന് എനിക്കറിയാമായിരുന്നു. അത്തരമൊരു സീൻ കണ്ടു നിൽക്കാനുള്ള മനക്കരുത്ത് ഈ ചെറിയ മനസ്സിന് ഇല്ലായിരുന്നു.