… എന്നെ പെട്ടെന്ന് തന്നെ ഫ്ലൈറ്റ് കയറ്റി വിട്ടില്ലങ്കിൽ ഞാൻ ഈ ഫ്ലാറ്റിൽ തന്നെ കെട്ടിത്തൂങ്ങി ചത്തു കളയുമെന്ന് ഭീഷണി മുഴക്കി,
ആ ഒരൊറ്റ കാരണത്താൽ പെട്ടെന്ന് തന്നെ, പിറ്റേ ദിവസം കാലത്തുള്ള ഫ്ളൈറ്റിന് എന്നെ നാട്ടിലോട്ട് കയറ്റി വിട്ടു…. അതു കൊണ്ട്, മാത്രം ഒരു തലനാരിഴക്ക് ഞാൻ രക്ഷപെട്ടു. അല്ലങ്കിൽ അന്ന് “തീർത്തേനെ” ഞാൻ എന്റെ ജീവിതം.
ചേച്ചി പ്ലീസ് ഇങ്ങനെ കൊടിയ വാക്കുകളൊന്നും പറയരുത്…. ഞാൻ അവളുടെ വായപൊത്തി…
വീണ്ടും നിറമിഴികളോടെ അവൾ തുടർന്നു….
മറ്റാർക്കും അറിയാത്ത “ഒന്ന് കൂടിയുണ്ട്.”
എന്റെ “കന്യകത്വം” അത് പോലും അയാൾ മറ്റാർക്കോ, വേണ്ടി വില പറഞ്ഞു ഉറപ്പിച്ചു വച്ചതായിരുന്നു എന്ന സത്യം, ആയിടക്കായിരുന്നു ഞാൻ അറിഞ്ഞത് , അതായത് ഏതോ ഒരു വമ്പൻ ബിസ്നസ് കസ്റ്റമർനു വേണ്ടി. അതും ഞാൻ അറിഞ്ഞത് അവളിൽ…….. ആ സ്ത്രീസുഹൃത്തിൽ നിന്നു തന്നെ ആയിരുന്നു. ആ പാവവും അതുപോലെ തന്നെ കെണിക്കപ്പെട്ട അയാളുടെ മറ്റൊരു ഇരയായിരുന്നു.
കല്യാണം കഴിഞ്ഞതു മുതൽ വെറും ആറു ദിവസമാണ് എന്റൊപ്പം നാട്ടിലെ ആ വീട്ടിൽ അയാൾ ഉണ്ടായിരുന്നത്. അത്രയും ദിവസം എന്നെ അയാളുടെ അമ്മയുടെ കൂടെയാണ് ഉറങ്ങാൻ കിടത്തിയത്. അതിന്റെ ഗുട്ടൻസ് എനിക്ക് അന്ന് മനസിലായില്ല…. മാത്രമല്ല, അതിന് എനിക്ക് മനസിലാവാത്ത ചില കാര്യകാരണങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തി…..
പുതുമോടിയിൽ ആയതു കൊണ്ട് തർക്കിച്ചു സംസാരിക്കാനോ, ചോദ്യം ചെയ്യുവാനോ, ഞാൻ ധൈര്യപ്പെടില്ലന്ന് അങ്ങേർക്കു നല്ല ബോധ്യമുണ്ടായിരുന്നു.
ഏഴാമത്തെ ദിവസം പുള്ളി എന്നെ അവിടെ വിട്ടിട്ടു സിങ്കപ്പൂർക്ക് പറന്നു.