പുറത്ത് കാക്ക കരയുന്ന ശബ്ദം കേട്ടപ്പോളാണ് ഞാൻ ക്ലോക്കിലേക്ക് ശ്രദ്ധിച്ചത്…. താഴെ അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേട്ടു തുടങ്ങി……
O my god…. സമയം 4:40 കഴിഞ്ഞു… അമ്മ അടുക്കളയിലെത്തി. ഞാൻ പെട്ടെന്ന് അടുക്കളയിലോട്ട് ചെല്ലട്ടെ …. ഇന്ന് അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടതല്ലേ….. !!!
അതും പറഞ്ഞു അവൾ പുതച്ച് കിടന്നിരുന്ന ആ ബെഡ് ഷീറ്റ്, അതേപടി ദേഹത്തു കഴുത്തോളം ചുറ്റി പുതച്ച്, കട്ടിലിൽ നിന്ന് എഴുന്നേറ്റു ബാത്റൂമിലേക്ക് പോയി.
രണ്ടുമൂന്നു മിനിറ്റ് കൊണ്ട്, അവൾ ഒരു നൈറ്റി എടുത്തണിഞ്ഞിട്ട് പുറത്തേക്കു വന്നു.
ഞാൻ പെട്ടെന്ന് തന്നെ വസ്ത്രമണിഞ്ഞു എന്റെ റൂമിലേക്ക് പോകാനൊരുങ്ങി.
“ഞാൻ പെട്ടെന്ന് അടുക്കളയിലോട്ട് ചെല്ലട്ടെ”…. ! അവൾ പറഞ്ഞു
റൂമിൽ നിന്നും പോകാനൊരുങ്ങിയ അവൾ, പെട്ടെന്ന് തിരിഞ്ഞ് നിന്ന്…. എന്റെ കൈക്ക് പിടിച്ചു. നിറഞ്ഞ കണ്ണുകൾ ദയനീയമായി എന്നെ ഒന്ന് നോക്കീട്ടു… പറഞ്ഞു.
“ഇവിടെ നടന്നതൊന്നും ദയവു ചെയ്തു വീണ്ടും ഓർക്കരുത്. “അതൂ”…… !!!
“നാം തമ്മിൽ കണ്ടിട്ടില്ല”….. !
“നാം തമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല”…… !
“ഇവിടെ ഒന്നും നടന്നിട്ടില്ല”…… !
“നമുക്ക് രണ്ടുപേർക്കും ഒന്നുമറിയുകയുമില്ല”…… !
“നാം രണ്ടും ആ പഴയ “അതുലും രേഷ്മയും” മാത്രമാണ് ”
“എല്ലാം മനസ്സിൽ നിന്നും മായ്ച്ചു കളയുക”…!
നീ കുറെ കഴിഞ്ഞു ഇറങ്ങിയാമതി….. അവൾ തുറന്ന വാതിൽ പതുക്കെ ചാരിവച്ച് ഇറങ്ങിപ്പോയി.
അൽപ്പം കഴിഞ്ഞു ഞാൻ എന്റെ റൂമിലോട്ടു പോയി…. അന്ന് അതിനു ശേഷം, ഞാൻ അധികം നേരം ഉറങ്ങിയില്ല …. കിടന്നിട്ടാണെങ്കിൽ ഉറക്കവും വന്നില്ല….. എല്ലാം ഓർത്തോർത്ത് വീണ്ടും സങ്കടകടലായി എന്റെ മനസ്സ്…. കുറെ നേരം തനിച്ചിരുന്നു പലതും ഓർത്തു വിങ്ങി വിതുമ്പി…….