എന്താ മോളെ …ഒന്നൂല്ല എന്റെ രാമൻ തമ്പുരാനെ….കേൾക്കാൻ നല്ലരസമുണ്ട് വിളിച്ചോള്ളാ തമ്പുരാൻ ആണത്രേ തമ്പുരാൻ കുട്ടി നിനക്ക് അറിയോ പണ്ട് ഈ തമ്പുരാൻ വിളിഒക്കെ എനിക്ക് ഭയങ്കര ഗെമ്മയായിട്ടേ തോന്നിയിരുന്നത് പിന്നെ പിന്നെ ഞാൻ ആ തമ്പുരാൻ വിളിയെ വെറുത്തു അഷ്ടിക്ക് വകയില്ലാത്തവൻ ഒരു ന്നേരത്തെ അന്നം കിട്ടാതെ വിഷമിച്ചിരുക്കുന്നവൻ അവനെപോയി തമ്പുരാൻ എന്നുവിളിച്ചാൽ അവന്പുച്ഛമായിരിക്കും വിളിച്ചവനോടല്ല അവന്റെ ഗോത്രത്തോട് ഈ തമ്പുരാൻ എന്നുള്ളതുകൊണ്ട് അവന്റെ വീട്ടിൽ അടുപ്പിൽ തീകത്തുന്നുണ്ടോ എന്ന് അവനുമാത്രം അറിയാം കഞ്ഞികുടിക്കാൻ വകയില്ല തമ്പുരാനായതുകൊണ്ട് റേഷൻ കടയിൽ പോയാൽ എന്തെങ്കിലും കിട്ടുമോ അവിടെയുള്ളതെല്ലാം പട്ടികജാതി പട്ടികവർഗം അതുപോലെയുള്ള കുറേ ജാതികൾ ഉണ്ട് അവർ കൊണ്ടുപോകും നമുക്ക് ഒന്നും കിട്ടത്തില്ല നമ്മളൊക്കെ പെരിയ ജെമ്മികളല്ലേ ജെമ്മികൾ രാമൻ പുച്ഛത്തോടെ പറഞ്ഞു….അതൊക്കെ ഇപ്പൊ കുറച് മാറ്റം വന്നിട്ടുണ്ട് രാമേട്ടാ….വരട്ടെ വരാണോല്ലോ പാവങ്ങൾക്കും ജീവിക്കേണ്ടേ….പാർവതി തമ്പുരാട്ടി ഇവർ സംസാരിക്കുന്നത് കേട്ടു അങ്ങോട്ട് വന്നു …..എന്താ രാമാ ഇവൾ പറയുന്നത് ….ഒന്നൂല്ല ഓരോകാര്യേങ്ങൾ ഇവൾ എന്നോട് ചോദിച്ചു മനസ്സിലാകുകയാ …..രാമാ നീ വന്നതിനു ശേഷമാണ് അവൾക്കൊരു ഉഷാറൊക്കെ വന്നത് അവളുടെ ചെറുപ്പത്തിൽ അച്ഛൻ മരിച്ചതല്ലേ …..തമ്പുരാട്ടി ഞാൻ അവൾക് അച്ഛനായും ഏട്ടനായും കൂട്ടുകാരനായും ഞാനിവിടെ ഇരിക്കുന്നുണ്ടല്ലോ….രാമാ നീ വന്നതിൽ പിന്നെയാണ് ഈവീടിന് ഒരു ഉണർവെല്ലാം ഉണ്ടായത് നീ ഇവിടെനിന്ന് ഇനി ഇങ്ങോട്ടും പോണ്ട രാമാ ഇത് നിന്റെ വീടാണ് നിന്റെ മകൻ വരുമ്പോൾ അവനോട് ഇവിടെ വന്നു നിൽകാൻ പറ ….ഓ അങ്ങനെയാവട്ടെ തമ്പുരാട്ടി പറഞ്ഞതുപോലെ ചെയ്യാം ….രാമൻ കിടക്കാൻ റൂമിലേക്ക് പോയി കുറച്ചുന്നേരം ആലോചിച്ചുകിടന്ന രാമൻ പെട്ടെന്ന് ഉറങ്ങിപ്പോയി …..രാമേട്ടാ.രാമേട്ടാ. വാതിൽ തുറക്ക് ഡുംഡുംഡും….രാമൻ ഉറക്കത്തിൽനിന്നും ഞെട്ടി ഉണർന്നു നാലുപാടും ന്നോക്കി ന്നേരം വെളുത്തിരുന്നു പോയി വാതിൽതുറന്നു മുന്നിൽ മാലിനി നിൽക്കുന്നു….എന്താ രാമേട്ടാ ന്നല്ല ഉറക്കമാണല്ലോ ന്നേരം വെളുത്തതൊന്നും അറിഞ്ഞില്ലേ …..നീഎന്തിനാ കുട്ടീ രാവിലെ വന്ന് ഈ വാതിൽ തല്ലിപൊളിക്കണത്….ന്നല്ല ആളാ ഞാൻ എത്രന്നേരമായി വിളിക്കുന്നു എന്നറിയോ ആ വണ്ടിക്കാരൻ പുറത്തു വന്ന് കാത്തുനില്പ് തുടങ്ങിയിട്ട് സമയം ഒരുപാട് ആയി ഇന്നലെ പറഞ്ഞത് വല്ലതും തലക്കകത്തുണ്ടോ….അപ്പോഴാണ് രാമന് മാർക്കറ്റിൽ പോകണം എന്ന ചിന്ത ഓർമയിൽ വന്നത് പെട്ടന്ന് വസ്ത്രം മാറ്റി പുറത്തേക്കിറങ്ങി സാധനങ്ങൾ