ഭാഗ്യദേവത 11
Bhagyadevatha Part 11 bY Freddy Nicholas | Previous Part
എന്താ സുരേട്ടാ, എന്ത് പറ്റി…. ?
ഒന്ന് പെട്ടെന്ന് ഓടിവാ കുഞ്ഞേ……
അകത്തെ മുറിയിൽ നിന്ന് അമ്മയുടെ നേരിയ കരച്ചിലും കേൾക്കുന്നുണ്ട്,
“എന്റെ പരദൈവങ്ങളെ കാക്കണേ”എന്താണിവിടെ സംഭവിക്കുന്നത്…… ഇനി ഇത് എന്ത് “അനർത്ഥമാണാവോ”??….. എന്റെ നെഞ്ച് ധ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി…… എന്റെ വയറ്റിലൊരാന്തലും….
അവിടെ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു, ….. എന്റെ മനസ്സൊന്നു പിടിച്ചു…..
നല്ലമുണ്ടും ഷർട്ടും ഉടുപ്പിച്ച് അച്ഛനെ ഞാൻ കട്ടിലിൽ പിടിച്ചിരുത്തിയതായിരുന്നു…… പാവം ബാലൻസ് തെറ്റി, അതിന്റെ പുറത്തു നിന്ന് തലയും കുത്തി, താഴെ വീണു,….. ചുണ്ട് ഒരിത്തിരി പൊട്ടി, ഒപ്പം മൂക്കിൽ നിന്നും ഇത്തിരി നന്നായി രക്തം വരുന്നുണ്ടായിരുന്നു,,, പാവത്തിന് മിണ്ടാൻ പറ്റാത്തത് കൊണ്ട് ആരും അറിഞ്ഞില്ല……. എനിക്ക് പറ്റിയത് ഒരു ചെറിയ കൈയബദ്ധം……. ! ഈശ്വരാ പൊറുക്കണേ….. !! അച്ഛന്റെ മുഖത്ത് അത്രയും അധികം രക്തം കണ്ട അമ്മ പേടിച്ചു നിലവിളിക്കാൻ തുടങ്ങിയിരുന്നു…… !
ഞാനും സുരേട്ടനും ചേർന്ന്, അച്ഛനെ പെട്ടെന്ന് തന്നെ പൊക്കിയെടുത്തു കട്ടിലിൽ കിടത്തി.
ഞാൻ പെട്ടെന്ന് പോയി ഫ്രിജിൽ നിന്ന് ഇതിരുത്തി ഐസ് ക്യൂബ്സ് കൊണ്ടുവന്നു മൂക്കിൻമേൽ വച്ച്, രക്തം ശമിപ്പിച്ചു…..
“ടാക്സി ഏതായാലും വന്നിരിപ്പുണ്ടല്ലോ.. അതുകുഞ്ഞേ… ഇനി വച്ചു താമസിപ്പിക്കണ്ട,… പെട്ടെന്ന് തന്നെ ആശുപത്രിക്ക് പോകാം. അവിടെന്ന് മരുന്ന് വയ്പ്പിക്കാം.”…. സുരേട്ടൻ പറഞ്ഞു…
ഞാനും അത് ശരിവച്ചു….
ഹോസ്പിറ്റലിൽ എത്തിയ ഞങ്ങൾ ഉടൻ തന്നെ എമർജൻസിയിലേക്ക് പോയി അച്ഛനെ മൊത്തമൊന്ന് പരിശോധിച്ചു, മരുന്ന് വയ്പ്പിച്ചു….. കാര്യമായി ഒന്നും സംഭവിച്ചില്ല…. വീഴ്ചയുടെ ആഘാതത്താൽ നെറ്റിയിൽ ചെറിയ മുഴ വന്നതൊഴിച്ചാൽ വലിയ പരിക്കുകൾ ഒന്നും തന്നെ ഇല്ല എന്ന് ഡ്യൂട്ടി ഡോക്ടർ ഞങ്ങളെ അറീച്ചു…… പിന്നീട് OP യിലെ ഡോക്ടർനെ കാത്തു നിൽക്കേണ്ടിവന്നു, എന്നതൊഴിച്ചാൽ അത്ര ബുദ്ധിമുട്ടേണ്ടിവന്നില്ല. രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച്, പെട്ടെന്ന് തന്നെ കൺസൾട്ടിങ്, സൗകര്യം ആശുപത്രി അധികൃതർ ഏർപ്പെടുത്തിയത് കൊണ്ട് അധികം താമസമുണ്ടായില്ല…..
ഡോക്ടറുമായി സംസാരിക്കുമ്പോൾ അലോസരമൊഴിവാക്കാൻ ചുവരുകളിൽ പതിച്ച നോട്ടീസ് കണ്ട ഉടനെ, ഞാൻ മൊബൈൽ സൈലന്റ് മോഡിലിട്ടു വച്ചു….
വിശദമായി പരിശോധിച്ചിട്ടും,
അച്ഛന്റെ കാര്യത്തിൽ ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് ഡോക്ടർന്റെ അഭിപ്രായം…. കാരണം അറ്റാക്കിന്റെ ഒപ്പം വന്ന ബ്രെയിൻ സ്‌ട്രോക്കിന്റെ വ്യാപ്തി വലുതായിരുന്നു.. ഇത്രയും നാളുകൾകൊണ്ട് വലിയ പ്രകടമായ മാറ്റങ്ങളൊന്നും തന്നെ കാണാനില്ലാത്തതിനാൽ, ഡോക്ടർ പോലും നിരാശനാണ്. ഡോക്ടർ എന്നെ അങ്ങോട്ട് മാറ്റി നിറുത്തി….. പറഞ്ഞു.