പിന്നെ അമ്മയുടെ സാരിതുമ്പ് പിടിച്ചു, സ്വകാര്യം മൂളി….. ഇന്ന് വൈകീട്ട് തന്നെ സുഹൃത്തുക്കൾക്ക് പാർട്ടി വേണമെന്നാ അവര്…… പറയുന്നേ… അമ്മേ… ഞാനിന്ന് രാത്രി എന്റെ കൂട്ടുകാരുടെ അടുത്തേക്ക് പൊയ്ക്കോട്ടേ… ? അങ്ങോട്ട് പോയാൽ, അവരെന്നെ ഇപ്പോഴൊന്നും വിടില്ല, അതുകൊണ്ട് ഞാൻ നാളെ കാലത്തേ തിരിച്ചു വരൂ….. സമയം വളരെ കുറവാണ് അമ്മേ പ്ലീസ്…. അമ്മേ അമ്മേ പ്ലീസ്……. ഞാൻ പൊയ്ക്കോട്ടേ… ? ഞാൻ ചോദിച്ചു.
കാര്യമൊക്കെ കൊള്ളാം… പോയിട്ട് വാ…… പിന്നെ എന്റെ അടുത്തു വന്ന് സ്വകാര്യം പറഞ്ഞ്… ദാ… മോനെ ഒന്നും ഓവറാവരുത് കേട്ടോ… ഓർമയിരിക്കട്ടെ…..!
ഇല്ലമ്മേ… എനിക്കറിയാം….!! എനിക്ക് നാളെ പോകാനുള്ളതല്ലേ… ? അനുവാദം തന്നാമാത്രം മതി… നാളെ കാലത്ത് 8 മണിക്ക് മുൻപ് ഞാൻ ഇവിടെ എത്തിയിരിക്കും. തീർച്ച….!!
അമ്മേ… അമ്മേ… ഒരു കാര്യം കൂടി… ചേച്ചിയോട് ഞാൻ തിരിച്ചു വന്നതിനു ശേഷം പോയാമതിന്ന് പറയമ്മേ…. പ്ലീസ്… പ്ലീസ്…. ഞാൻ പറഞ്ഞു.
ഞാൻ അമ്മയോട് സ്വകാര്യ പറയുമ്പോഴും ചേച്ചി ആ അടുപ്പിനടുത്തു നിന്ന് നെയ്യപ്പം ചുടുന്ന തിരക്കിലായിരുന്നു.
Ok…. അമ്മ പറഞ്ഞാൽ ചേച്ചി നിക്ക്യും …. ഞാൻ പറഞ്ഞു.
നോക്കാം മക്കളെ…….. ചോദിച്ചു നോക്കാം അത്രയല്ലേ അമ്മയ്ക്ക് പറ്റുള്ളൂ … പറഞ്ഞു നോക്കാം….. നമ്മളവളെ പിടിച്ചു നിർത്തീട്ട്… മനുവിന് ഒരു മുഷിച്ചിൽ ഉണ്ടാവരുത്… അതിന് അവളെ അവൻ വഴക്ക് പറഞ്ഞാൽ വെറുതെ പ്രശ്‌നാവില്ല്യേ മക്കളെ…. ? കഴിഞ്ഞ ദിവസം, അവൻ വിളിച്ച നേരത്ത് അവള് ഫോണെടുക്കാനിത്തിരി താമസിച്ചു പോയതിനു, അവളെ അവൻ ഇനി പറയാൻ ബാക്കിയൊന്നുമില്ല….. വെറുതെ അവളെ വഴക്ക് കേൾപ്പിക്ക്യണോ മക്കളെ…. ? മക്കള് പോയിട്ടു വാ….. ! ശരി അമ്മ അവളോട് ഒന്ന് സംസാരിച്ചു നോക്കാം. അമ്മ സ്വകാര്യം പറഞ്ഞു…..
“”ഞാനിവിടെ നിക്കണമെന്ന് ആഗ്രഹമുള്ളവര് തന്നെ ‘മനുവേട്ടനോട് ‘ സംസാരിച്ച് സമ്മതം മേടിക്കട്ടെ അമ്മേ,… അമ്മയായിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിക്കണ്ട….. അതിന്റെ വഴക്കും കൂടി ഇനി എനിക്ക് കേൾക്കാൻ വയ്യമ്മേ….!