എന്റ്റെ ചങ്ക്ബ്രോ പ്രശാന്ത്
ലവ് ഫെയിലറായി ഇരുന്ന് ശോകം സീനാണ്..”
“ഓഹ്.. ഡാനി എവിടാ ഇപ്പോൾ? വെളളമടിയാണോ??”
“ഹേയ്.. ഞാൻ.. ചുമ്മാ.. ഗ്രൗണ്ടിലാണ്”
“ഓ.കെ ഡാനീ, ഞാൻ അങ്ങോട്ട് വരാം…
ഗ്രൗണ്ടീന്നൊന്ന് കേറി വന്നേക്കണേ..”
എന്ന് പറഞ്ഞ് അക്ഷിത വേഗം ബാഗുമെടുത്ത് ധൃതിയിൽ ഗ്രൗണ്ടിലേക്ക്
നടന്നു………. ഡാനി അവിടെയുമിവിടെയൊക്കെയായി കാണുമ്പോൾ എപ്പോഴും തന്നെ നോക്കി നിൽക്കുന്നത് ഒരുപാട് തവണ കണ്ടിട്ടും കാണാത്തതുപോലെ താൻ പോയിട്ടുണ്ട്..
പക്ഷേ ഇന്ന്.. ഇന്ന് അവന് തന്നോടുളള വികാരം തന്നെയാണ് തിരിച്ചും തോന്നുന്നത്.. അതെ.. പ്രണയം..
പ്രണയമാണ് ഡാനിയോട് തനിക്ക്..
അവൾ തന്നെ കാണാൻ വരുന്നെന്ന് പറഞ്ഞപ്പോൾ അവന്റ്റെ ചങ്ക്ബ്രോസ്സിനും വളരെ സന്തോഷം..
“ഡാനി, അവള് വരുമ്പോൾ തന്നെ ഇഷ്ടോണ്ന്ന് തൊറന്ന് പറ നീ…
ഞാൻ… അല്ല….. ഞങ്ങൾ നടത്തിതരും നിങ്ങടെ കല്യാണം”
അടിച്ച് ഫിറ്റായി, സെന്റ്റി അടിച്ചിരുന്ന പ്രശാന്ത് അജാസിന്റ്റെ തോളിൽ പിടിച്ച് ഡാനിയോട്പറഞ്ഞു..
“ഒന്ന് നിർത്ത് ബ്രോ.. അവള് വെറേ എന്തോ കാര്യം പറയാനാ വരുന്നത്”
എന്ന് പറഞ്ഞ ഡാനി, റൗണ്ട് തെറ്റിച്ച് 2 പുക കൂടി എടുത്ത് ഗ്രൗണ്ടിലേക്കിറങ്ങി കോളേജിന്റ്റെ ബാക്ക് സൈഡിലേയ്ക്ക് നടന്നു…
ഗ്രൗണ്ടിലെങ്ങും ആരുമില്ല ..
ഗ്രൗണ്ടിനുചുറ്റുമുളള കാട്ടിലും ആരെയും കാണുന്നില്ല…
സദ്യ അടിക്കാൻ പോയതാകുംഎല്ലാം.
അജാസ്, ഡാനി, പ്രശാന്ത്.. പരസ്പരം ചങ്ക് പറിച്ചു കൊടുക്കുന്ന ഫ്രണ്ട്സാണ്..
3 പേർക്കും കട്ട’കലിപ്പ് സ്വഭാവവും..
ഒന്ന് പറഞ്ഞാൽ രണ്ടിനിടി എന്ന ലൈൻ..
അതുകൊണ്ട് തന്നെ കോളജിലെ പിള്ളേർക്കെന്നല്ല പഠിപ്പിക്കുന്ന സാറ്മാർക്ക് വരെ ഇവരെ പേടിയാണ്..
ഇവരുടെ താവളമാണ് ഗ്രൗണ്ടിന്റ്റെ വലത്തേ മൂലയ്ക്കുളള ഡ്രസ്സിംഗ് റൂം..
ഏകദേശം ഗ്രൗണ്ടിനുചുറ്റുമുളള കാടിന്
ഉളളിൽതന്നെയാണതെന്നുപറയാം.
ഇവർ മൂവരുമല്ലാതെ ഒരു കുഞ്ഞ് പോലും ആ പരിസരത്തേക്ക് അടുക്കില്ല ഇവരുളളപ്പോൾ..
“ഭാഗ്യം 2 പെഗ്ഗേ അടിച്ചിട്ടുളളൂ.. അതും വൈറ്റ് റം.. മണവുമുണ്ടാകില്ല മഹാഭാഗ്യം…
‘പുകവെടി’ 4 എണ്ണം പൊട്ടിച്ച് അത്യാവശ്യം നല്ല കിക്കിലാണെങ്കിലും, അതുമവൾക്ക് തന്നെ കണ്ടാൽ മനസ്സിലാകില്ല.. എന്ന് ഡാനി മനസ്സിലോർത്തപ്പോഴേക്കും, അതാ വരുന്നു അക്ഷിത… താൻ ഒരു വർഷമായി മനസ്സിലിട്ട് താലോലിക്കുന്ന തന്റ്റെ അക്ഷിതക്കുട്ടി..
കേരളീയ വേഷത്തിൽ അവൾ ഒരു അപ്സരസ്സിനെപോലിരിക്കുന്നു..
“എന്നവളേ.. അടി എന്നവളേ.. എന്തെൻ ഇദയത്തെ തൊലയ്ത്.വിട്ട്…”
എന്ന ഗാനം കോളേജിൽ മുഴങ്ങുന്നുണ്ടായിരുന്നു… പുഞ്ജിരിതൂകി
ഗ്രൗണ്ടിലേക്കിറങ്ങി രണ്ടുമൂന്നടിവെച്ച
അക്ഷിത ചെളിയിൽ തെന്നി “പ്ളും”..
2 ദിവസം മുൻപ് പെയ്ത മഴ തീർത്ത ചെളി…..