രണ്ടു ദിനങ്ങൾ കൂടി കടന്നു പോയി….
മൂന്നാം ദിവസം വിനോദ് നേരത്തേ വീട്ടിലെത്തി.
അവൻ നേരത്തേ വിളിച്ചു പറഞ്ഞതനുസരിച്ച് ലിജി അത്താഴമൊന്നും ഉണ്ടാക്കിയിരുന്നില്ല. വിനോദ് ഫ്രൈഡ് റൈസ്, ചില്ലി ചിക്കൻ, തന്തൂരി ചിക്കൻ ഒക്കെ വാങ്ങിയിട്ടുണ്ടായിരുന്നു.
” ഇന്നെന്താ വിശേഷം” ലിജി അന്വേഷിച്ചു.
” ഒരു ചെറിയ പ്രമോഷൻ കിട്ടി മോളേ” അവൻ പറഞ്ഞു.
” നീയിതൊക്കെ പ്ലേറ്റിലാക്ക്. ഞാൻ പെട്ടെന്നു ഒന്നു കുളിച്ചിട്ടു വരാം” അവൻ ലിജിയെ ചേർത്തു പിടിച്ചു നെറ്റിയിലൊരു ഉമ്മ കൊടുത്തിട്ടു പറഞ്ഞു.
വിനോദ് കുളി കഴിഞ്ഞെത്തിയപ്പോഴേക്കും ലിജി വിഭവങ്ങളൊക്കെ ഡൈനിംഗ് ടേബിളിൽ നിരത്തിയിരുന്നു.
വിനോദ് ഒരു കുപ്പിയെടുത്തു ടേബിളിൽ വച്ചു.
” ഇന്നു കൂടാമെന്നു കൂട്ടുകാരൊക്കെ പറഞ്ഞതാ. ഞാമ്പറഞ്ഞു ഇന്നു ഞാനെന്റെ സ്നേഹമയിയായ സുന്ദരി ഭാര്യയോടൊപ്പമാ ആഘോഷിക്കുന്നതെന്ന്.. അവന്മാർക്കു വേറൊരു ദിവസം ചെലവു ചെയ്യാം. ഇന്നു നമ്മൾ രണ്ടും മാത്രം”
ലിജിയുടെ മുഖം സ്നേഹവും ചെറിയ നാണവും കൊണ്ടു തുടുത്തു.
വിനോദ് കുപ്പി തുറന്നു രണ്ടു ഗ്ലാസ്സുകളിലേക്കു പകർന്നു.
” അതിനെന്തിനാ രണ്ടു ഗ്ലാസ്സ്” ഗ്ലാസ്സിൽ നുരഞ്ഞു പൊന്തിയ മദ്യത്തിലേക്കു നോക്കി ലിജി ചോദിച്ചു.
” എടീ ഇതു ആപ്പയൂപ്പ സാധനമല്ല.. ഷാംപേയ്നാ.. ഷിവാസ് റീഗൽ.. റോയൽ ഡ്രിങ്ക്”
” പിന്നേ. എന്തു റോയലായാലും എനിക്കു വേണ്ടാ.. ഛർദ്ദിക്കും..”
” നീയതൊന്നു രുചിച്ചു നോക്കിയിട്ടു പറ. നല്ല വൈൻ കുടിക്കുന്നതു പോലേയുള്ളൂ..”
വിനോദ് വീണ്ടും നിർബ്ബന്ധിച്ചപ്പോൾ അവൾ ഗ്ലാസ്സെടുത്തു ഒന്നു രുചിച്ചു നോക്കി..
ശരിയാണ്.. വൈൻ കുടിക്കുന്നതു പോലെ ..
അവൾ ഒരു സിപ്പെടുത്തു.