ലിജിക്കു ആദ്യമൊന്നും മനസ്സിലായില്ല.
പിന്നെപ്പിന്നെ തങ്ങളുടെ ബെഡ്റൂമിന്റെ ദൃശ്യമാണെന്നു കണ്ടപ്പോൾ അവളാദ്യം ആശ്ചര്യപ്പെട്ടു. പക്ഷേ മുറിയിലേക്കു കടന്നു വരുന്ന ലതീഷിന്റെ കാഴ്ച കണ്ടതോടെ അവൾ ശക്തിയായി നടുങ്ങി.
തുറിച്ച കണ്ണുകളോടെ അവൾ സ്ക്രീനിലേക്കു നോക്കിയിരുന്നു..
മുറിയിലേക്കു കടന്നു വരുന്ന തന്റെ ദൃശ്യം കൂടി കണ്ടതോടെ ലിജിയുടെ കണ്ണുകളിൽ ഇരുട്ടു കയറി…
വിനോദ് ലിജിയെത്തന്നെ നോക്കിയിരിക്കുകയായിരുന്നു..
അവളുടെ മുഖത്തു നിന്നും രക്തഛവി വാർന്നു പോകുന്നതവൻ കണ്ടു..
അവൻ കൈ നീട്ടി അവളുടെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു,
“മോളൂ സ്റ്റിൽ ഐ ലൗ യൂ”
ഇടിവെട്ടേറ്റതു പോലെ തുറിച്ച കണ്ണുകളുമായി ശ്വാസം വിലങ്ങി തറഞ്ഞിരിക്കുകയായിരുന്നു ലിജി..
ഒരു നിമിഷം നിശ്ചേതനയായി ഇരുന്നിട്ട് അവൾ അവന്റെ കൈ വിടുവിച്ചു കൊണ്ട് അടുക്കളയിലേക്ക് ഓടി..
വിനോദ് ഒരു നിമിഷം കൂടി അങ്ങനെ തന്നെയിരുന്നിട്ട് ലാപ്പ് മടക്കി എഴുന്നേറ്റു.
അവൻ അടുക്കളയിലെത്തിയപ്പോൾ സിങ്കിനരികെ കൈകൾ കുത്തി പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു ലിജി. ടാപ്പ് തുറന്നിട്ടിട്ടുണ്ട്.
അവൻ അവളുടെ അരികിലെത്തി മെല്ലെ തോളിൽ കൈ വച്ചു. പിന്നെ ബലമായി തന്റെ നേരേ അവളെ തിരിച്ചു നിർത്തി.
കലങ്ങി ചുവന്ന കണ്ണുകൾ. കണ്ണുനീർ കുടുകുടാ ഒഴുകുന്നു..
” മോളൂ..”
അവൻ പൂർത്തിയാക്കും മുമ്പേ അവൾ അവന്റെ കാലിൽ വീണു.
” എന്നോടു പൊറുക്കണേ ഏട്ടാ.. എന്നോടു പൊറുക്കണേ.. ഞാൻ തെറ്റുകാരിയാ.. എന്നെ വെറുക്കല്ലേ..ഏട്ടാ..”
” സാരമില്ലാ മോളേ.. നീ കരയാതെ എഴുന്നേൽക്ക്..”
അവൻ അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.