ഒരു തുടക്കകാരന്‍റെ കഥ

Posted by

അപ്പു അത് വാങ്ങി താഴെകിറങ്ങി പൊടി തൂക്കാന്‍ തുടങ്ങി അപ്പോള്‍ മോഹനന്‍ ഒരു സഞ്ചിയിലേക്ക് തോക്കിനാവശ്യമായ തിരകള്‍ എടുത്ത് വയ്ക്കുകയായിരുന്നു , എനിട്ട് മോഹനനും താഴേക്കിറങ്ങി അപ്പോഴേക്കും അപ്പു തോക്ക് പൊടി തട്ടി റെടി ആക്കിയിരുന്നു അവര് അവിടന്ന് നേരെ താഴേക്കിറങ്ങി മോഹനന്‍ അകത്തളതെ ചുമരില്‍ തൂക്കിയിട്ടിരുന്ന തോക്കുകൂടി എടുത്ത് വരാന്തയില്‍ കൊണ്ടേ വച്ചു , അപ്പഴേക്കും ദാസന്‍ മൂന്നു നാല് ടോര്‍ച്ചും ഒരു വാക്കത്തിയും എടുത്ത് വന്നു. പത്തയപുരയില്‍ സൂക്ഷിച്ചിരുന്ന പന്നിപടക്കവും എടുത്ത് കേളുവും റെഡി ആയി വന്നു, എല്ലാം റെഡി ആയെന്ന് ഉറപ്പുവരുത്തിയ ശേഷം അവര് പുറപ്പെടുവാന്‍ തീരുമാനിച് ഓരോ സാതനങ്ങള്‍ ഓരോരുത്തരായി എടുത്ത് ഇറങ്ങാന്‍ തുടങ്ങവേ ഹരിയോടായി അച്ഛമ്മയുടെ ഉപദേശം

” സൂക്ഷിക്കണേ അപ്പുവേ കാട്ടുപന്നിയാ മുന്നിലൊന്നും പോയി നിന്ന് കൊടുത്തേക്കരുത് , എല്ലാവരും ഒന്ന് ശ്രെധിച്ചും കണ്ടും മതിട്ടോ”

അവരിത് ആദ്യമായിട്ടല്ല പോകുന്നത് എങ്കിലും ഒരു മുത്തശ്ശിയുടെ , ഒരമ്മയുടെ വത്സല്യതിന്ടെയും സ്നേഹത്തിന്ടെം ആദി മാത്രമായിരുന്നു അത് . അവര് ഇരുളിലേക് മറയും വരെ വീടിന്ടെ ഉമ്മറത്തിരുന്നു എല്ലാവരും അവരെ യാത്രയാക്കി , അവര് പോയി കഴിഞ്ഞപ്പോള്‍ ഉഷ അടുക്കളയിലേക്കും ഷീജ കുട്ടികളെ ഉറക്കനുമായി അകത്തേക്ക് കയറി , ഭാനുമതിയും ഭാസ്കരനും അവിടതന്നെയിരുന്ന്‍ ഓരോരോ കാര്യങ്ങള്‍ സംസാരിക്കുവാന്‍ തുടങ്ങി ………..

 

Leave a Reply

Your email address will not be published. Required fields are marked *