ഒരു തുടക്കകാരന്‍റെ കഥ 5
Oru Thudakkakaarante Kadha Part 5 bY ഒടിയന്‍ | Previous Part
“ അമ്മുട്ടീ വാ അപ്പുറത്തേക്ക് പോകാം “
“ഉം”
അവളുടെ ചുമലിൽ പിടിച്ച് അവനിലേക് ചേർത്ത് അവർ രണ്ടുപേരും അവന്റെ മുറിയിലേക്ക് നടന്നു
“ കെട്ടിയോനും കെട്ടിയവളും ഇതേവിടാപോയെ “
കുഞ്ഞമ്മയുടെ ആ ചോദ്യം കേട്ട് അവർ രണ്ടുപേരും നോക്കി
“ഒന്ന് പ്രേമിക്കാൻ പോയതാ “ അപ്പു പറഞ്ഞു
“ ഇവിടെ നിന്ന് പ്രേമിക്കാൻ പറ്റില്ലാരുന്നോ”
അപ്പു കുഞ്ഞമ്മയെ സൈറ്റടിച്ചു കാണിച്ചു .
“ രണ്ടു പേരോടും എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് .. കുഞ്ചു നി കുറച്ചു നേരം ഈ പിള്ളേരേം കൂട്ടി താഴേക്ക് പോയേ “
“ ഞാനും പോണോ കുഞ്ഞമ്മേ “
“ആ പോണം നി ഒന്നും വളർന്നില്ല … പോ ചെല്ല്”
“വാ .. പിള്ളേരെ “
“ എന്നതാ കുഞ്ഞേ “