കൊള്ളാം…തെമ്മാടിത്തരം ചെയ്തിട്ട് ഞങ്ങളുടെ നാട്ടിൽ വന്നു ഞങ്ങളുടെ നെഞ്ചത്തോട്ടു കെട്ടി വാക്കുന്നോടാ…..
വീട് നൗഷാദേ….എസ.ഐ പറഞ്ഞു….മറ്റോലെയും കൂടി ഇങ്ങു കൊണ്ടുവരട്ടെ അന്നേരം അറിയാമല്ലോ സത്യാവസ്ഥ….ആ വക്കീൽ എന്താ ഇവിടെ….
ഞാൻ ഇദ്ദേഹത്തെയും അനിത എന്ന പെൺകുട്ടിയുടെയും ബൈൽ നോട്ടീസുമായി വന്നതാണ്…..
നൗഷാദ് വക്കീലിനെയും സന്തോഷിനെയും ഒന്ന് നോക്കി…..
ഊം…എസ.ഐ ഒന്ന് മൂളി….എഡോ…ഈ കേസിനു ഒരു തുമ്പുണ്ടാകുന്നത് വരെ താൻ എങ്ങോട്ടും പോയേക്കരുത്…കേട്ടല്ലോ….
ഞാൻ ഗൾഫിലാണ്….അവധിയിൽ നാട്ടിൽ വന്നതാണ്…..എനിക്ക് രണ്ടാഴ്ച കഴിയുമ്പോൾ തിരികെ പോകണം….
അതിനു മുമ്പ് എന്തെങ്കിലും തീരുമാനമാകും….അത്രയും ഒന്ന് നീട്ടിക്കില്ല….സത്യം തെളിഞ്ഞാൽ ഗൾഫിലല്ല…നിന്നെയങ്ങു ഇടുക്കി സബ് ജയിലിൽ കൊണ്ടുപോകും….കൂട്ടത്തിൽ അവളെയും….
ഞാൻ അവിടെ നിന്നിറങ്ങി …സന്തോഷിനെയോടും വാക്കേലിനോടും നന്ദി പറഞ്ഞിട്ടിറങ്ങി….കയ്യിലുണ്ടായിരുന്ന പതിനായിരം രൂപയും വക്കീലിന് കൊടുത്തു…..
വണ്ടിയുമായി ഞാൻ ശവസംസ്‌കാരം നടക്കുന്നിടത്തേക്കു പോയി…..അശോകന്റെ അമ്മയും ജ്യേഷ്ഠനും എല്ലാം ഉണ്ടായിരുന്നു…..അശോകന്റെ ജ്യേഷ്ഠൻ എന്റെ അരികിൽ വന്നു….
ശ്രീകുമാറെ…കണ്ടില്ലേ എന്റെ അനിയൻ കിടക്കണ കിടപ്പ്…..ഞങ്ങൾക്കറിയാം ശ്രീകുമാറോ അനിതയെ അല്ല എന്നുള്ളത്…അവൻ നിങ്ങളെയൊക്കെ നോവിപ്പിച്ചിട്ടേ ഉള്ളൂ….അവനെ ആരോ കൊന്നതാണെന്നു….ഞാൻ അശോകന്റെ ജ്യേഷ്ടന്റെ കയ്യിൽ കൂട്ടിപ്പിടിച്ചു….
അവൻ നിങ്ങളുടെ മാത്രം അനിയനാണ്…എന്റെയും കൂടിയായ…..നമുക്ക് ദൈവത്തിൽ വിശ്വസിക്കാം….ദൈവം എന്തെങ്കിലും ഒരു തുമ്പ് വാക്കി വാക്കാതിരിക്കില്ലല്ലോ……
ഞാൻ എല്ലാം കഴിഞ്ഞു അവിടെ നിന്നുമിറങ്ങി…..നേരെ തിരുവല്ലേ വിട്ടു….ഒന്നിനും ഒരു മൂഡില്ല…