മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)
Meenathil Thalikettu Part 5 bY KaTTakaLiPPaN | Previous part
കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,
വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,
ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,
വീണയാണോ അത്.?
എന്റെ വീണ.?
ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..