അത് പറയുമ്പോൾ വിനുവിന്റെ മുഖത്ത് ഒരുതരം ഈർഷ്യ ഞാൻ ശ്രെദ്ധിച്ചു
അപ്പൊ കാര്യങ്ങൾ അങ്ങനെ ആണ്
അപ്പോൾ വീണയ്ക്കു ഈ പരിപാടികൾ അറിയില്ല,
എനിയ്ക്കു വീണയ്ക്കു ഇവനോടുള്ള സ്നേഹത്തിന്റെ അളവ് ഇപ്പോൾ എത്രത്തോളം ഉണ്ടെന്നു മനസ്സിലായി,
പിന്നെ അവൻ പറഞ്ഞത്,
എനിയ്ക്കായി ഇനി അവൾ ജീവിക്കുമെന്ന്.!
എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം വന്നു,
ഞാൻ വിപിയെ നോക്കി അവൻ എന്നെയും നോക്കി ചിരിച്ചു,
അപ്പോൾ വീണ എന്റേത് മാത്രമാണ്,
എന്റെ സംശയങ്ങൾ മാത്രമായിരുന്നു എല്ലാം,
അല്ലെങ്കിൽ ആ വെള്ളപുറത്തു വന്ന തെറ്റിദ്ധാരണകൾ.!
എനിയ്ക്കു ഇപ്പോൾ തന്നെ വീണയെ കാണണമെന്ന് തോന്നി,
അവൾ ഇത്രനാളും കാണിച്ച സ്നേഹം അപ്പോൾ അഭിനയമല്ല, യാഥാർഥ്യം ആയിരുന്നു,
എനിയ്ക്കു എന്നോടുതന്നെ കുറ്റബോധം തോന്നി.!
എന്റെ മുത്തേ ഇങ്ങു അടുത്തേയ്ക്കു വാ..!”
അകത്തുനിന്നു വിനുവിന്റെ ശബ്ദം എന്നെ പിന്നെയും അങ്ങോട്ടേയ്ക്ക് ശ്രെദ്ധിപ്പിച്ചു
വിനു അഭിരാമിയെ അടുത്തേയ്ക്കു വലിച്ചിരുത്തി
“ഇന്നലെ കൂടി കുടിച്ചതല്ലേ, പിന്നെയും ആർത്തിയോ.?!”