ഞാൻ പറഞ്ഞത് ശെരിയാണെന്നു വീണയ്ക്കും തോന്നി, ഇപ്പൊ വീട്ടിൽ ഉള്ളവരെ മുഴുവൻ വിളിച്ചു വരുത്തിയാൽ ചിലപ്പോൾ കയ്യിൽ നിൽക്കാതെ കാര്യങ്ങൾ ആവും.!
” ഇറങ്ങി പോടാ പട്ടി, ഞങ്ങളുടെ വീട്ടിൽ നിന്ന്..!”
അപ്പോഴും കലി മാറാതെ വീണ പറഞ്ഞു,
അഭിരാമി ചേച്ചി ഞങ്ങളെ നോക്കാൻ പറ്റാതെ തല കുമ്പിട്ടു നിന്നു.,
വിനു ഒന്നും മിണ്ടാതെ വന്ന വഴി ഇറങ്ങി പോവുന്നത് ഞാൻ കണ്ടു..!
” ഇതായിരുന്നു ചേച്ചിയുടെ മനസിലിരുപ്പ് അല്ലേ., ഇതുകൊണ്ടാണല്ലേ ചേച്ചി ഞങ്ങളെ ഒരുമിപ്പിക്കാൻ നോക്കിയത്..!”
വീണയുടെ ദേഷ്യം മുഴുവൻ അഭിരാമി ചേച്ചിയോടായി.,
” മോളെ.. അത് പിന്നെ ഒരു അബദ്ധം പറ്റിപോയതാണ്.,
നീ ഇത് ഒരു പ്രെശ്നമാക്കി എന്റെ ജീവിതം നശിപ്പിക്കരുത്.,
ദൈവത്താൽ ആണേ ഞാൻ ഇനി ഇത് ആവർത്തിക്കില്ല,.”
അഭിരാമി ചേച്ചി കരച്ചിലിനോളം വക്കം എത്തിയിരുന്നു.,
അത് കണ്ടപ്പോൾ എനിയ്ക്കും പാവം തോന്നി.,
” ചേച്ചി പറ്റിയത് പറ്റി, ഇനി അതിനെ പറ്റി പറയാതെ നമുക്ക് ഇത് ഇവിടെ ഉപേക്ഷിക്കാം,,!”
ഞാൻ ചേച്ചിയെ സമാധാനിപ്പിക്കാൻ നോക്കി,.
ചേച്ചി ഒന്നും മിണ്ടാതെ കീഴ്പോട്ടു നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല