കല്യാണത്തിന്റെ അന്ന് അടച്ച റൂമിൽ ഇതെന്നെയല്ലാരുന്നോ രേഷ്മയുമായി പരുപാടി.!”
വീണ പെട്ടെന്ന് രേഷ്മയുടെ കാര്യം എടുത്തിടുമെന്നു ഞാൻ സ്വപ്നത്തിൽ കരുതിയില്ല.!
” അതുപിന്നെ അന്ന് ഞാനല്ലായിരുന്നല്ലോ പയ്യൻ.,
അന്ന് അങ്ങനെ പറ്റി പോയി.,
പക്ഷെ നിനക്കും അറിയാമല്ലോ അന്ന് ഒന്നും നടന്നില്ല എന്നുള്ളത് പിന്നെ എന്താണ്.?!
പിന്നെ നീ എന്നെ ചേട്ടാ ചേട്ടാ എന്ന് വിളിയ്ക്കുമ്പോൾ ചെറ്റേ ചെറ്റേ എന്നുള്ള ഒരു ടോൺ എനിയ്ക്കും ഫീൽ ചെയ്യുന്നുണ്ടായിരുന്നു “
“മനുവിനും അങ്ങനെ തോന്നിയല്ലേ, കണക്കായി പോയി.,
ആ പിന്നെ രേഷ്മയുടെ കാര്യത്തിൽ പറഞ്ഞുള്ള അറിവല്ലേ എനിയ്ക്കുള്ളു,
ഞാനായത് കൊണ്ട് ഇതെല്ലാം ക്ഷെമിച്ചു.! വേറെ ആരെങ്കിലും ആയിരുന്നേൽ കാണാമായിരുന്നു.!”
വീണ ഒരു ചെറിയ നീരസം കലർന്ന ഭാഷയിൽ അത് പറഞ്ഞത് എനിയ്ക്കങ്ങു രസിച്ചില്ല.!
” അതെന്താ നീയല്ലാതെ വേറെ ഒരു പെണ്ണ് എനിയ്ക്കു കിട്ടില്ല എന്നാണോ നീ പറഞ്ഞു വരുന്നത്.,!?
അന്ന് കല്യാണം മുടങ്ങിയപ്പോൾ ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളു.!”
എനിയ്ക്കും വാശിയായി.!
പക്ഷെ ഉള്ളിന്റെ ഉള്ളിൽ എനിയ്ക്കു ഒരു രെസമൊക്കെ തോന്നി തുടങ്ങിയിരുന്നു,
വീണയുമായി ഇങ്ങനെയുള്ള ഒരു സൗന്ദര്യ പിണക്കം ആദ്യമായാണ്.!
അല്ലാത്ത സമയത്തൊക്കെ നല്ല കനത്തിലുള്ള അടിയാണ് പതിവ്