ഞാൻ അവൾക്കു മുഖം തിരിഞ്ഞു ഇപ്പുറവും കിടന്നു
ഒരു രസത്തിനു പറഞ്ഞതല്ലാതെ എനിയ്ക്കു ഉള്ളിൽ ചിന്തപോലും ഇല്ലായിരുന്നു,
വേറെ ഒരു പെണ്ണിനെ നോക്കാൻ പോയിട്ട് ചിന്തിക്കാൻ പോലും ഇപ്പൊ പറ്റുന്നില്ല,
എന്റെ വീണയെ അല്ലാതെ….
ഞാൻ എപ്പോഴോ ഉറങ്ങി പോയി
രാവിലെ എണീറ്റപ്പോൾ വീണയെ കാണുന്നില്ല.,
താഴെ അടുക്കളയിൽ കയറി കാണണം.!
ഇന്നലെ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിലൂടെ ഓടി,
അവൾ ചുമ്മാ പറഞ്ഞതാവണം,!
ഞാൻ നോക്കിയപ്പോൾ എനിയ്ക്കുള്ള ബെഡ് കോഫി മേശയുടെമേൽ.,
താഴെ ഒരു ചെറിയ കുറുപ്പും
” ചലഞ്ചിന് ഞാൻ തയ്യാർ, ആര് ജയിക്കുമെന്ന് നോക്കാം.!”
ഞാൻ ആകെ അന്ധാളിപ്പിൽ ആയി.!
ഇനിയെന്ത് ചെയ്യും,.?
ഒരു പെണ്ണിനെ വളയ്ക്കാൻ പോയിട്ട് മര്യാദയ്ക്ക് സംസാരിച്ചത് തന്നെ ഇവിടെ വെച്ച് വീണയോടാണ്.,
ഞാൻ വേഗം പ്രഭാത ക്രിയകളൊക്കെ കഴിഞ്ഞു പുറത്തിറങ്ങി,