റൂമിന്റെ അകത്തു ലൈറ്റ് ഉണ്ടെന്നു തോന്നുന്നു, വാതിലിന്റെ അടിയിലുള്ള വിടവിലൂടെ വെളിച്ചം കാണാം,
പെട്ടെന്നുതന്നെ ആ വെളിച്ചവും അപ്രെത്യേക്ഷമായി.!
അപ്പൊ അകത്തു ഇരുട്ടത്തുള്ള കളിയാണ്.!
എന്നാലും എന്തേലും കാണാൻ പറ്റിയാലോ.!
ഞാൻ വേഗം കോണിപ്പടികളുടെ അടിയിൽ നിന്ന് നൂണ്ടിറങ്ങി,
വാതിലിന്റെ അടുത്തേയ്ക്കു പോവാൻ ഭാവിച്ചു
‘നീയിതു എങ്ങോട്ടാ”
വിപി പിന്നെയും എന്നെ തടഞ്ഞു.!
“അല്ല കളി വല്ലോം നടക്കുന്നുണ്ടേൽ കയ്യോടെ കാണുകയും ചെയ്യാം, പിടിക്കുകയും ചെയ്യാമല്ലോ.!”
ഞാൻ വളരെ ജിജ്ഞാസയോടെ ആണ് അത് പറഞ്ഞത്,
എന്താണെന്നു അറിഞ്ഞൂടാ ഇങ്ങനെയുള്ള കാര്യങ്ങളിൽ എല്ലാവർക്കും നല്ല താല്പര്യം കാണും, ഞാനും വിപിന്നനല്ല.!
“അതിനു അങ്ങോട്ട് പോയിട്ട് ഒരു കാര്യവുമില്ല., ഒരു താക്കോൽ ദ്വാരം പോലുമില്ല ആ വാതിലിൽ.!”
വിപി ഒരു ഇരുത്തം വന്ന ഒളിഞ്ഞുനോട്ടക്കാരനെപോലെ എന്നോട് പറഞ്ഞു,.
ഞാൻ അപ്പോഴാണ് അ വാതിൽ ശ്രെദ്ധിച്ചതു തന്നെ,!
ശെരിയാണ് ഒരു പഴുതു പോലുമില്ല.!
ഇവനിതൊക്കെ എപ്പോ ശ്രെദ്ധിച്ചു.?
ഞാൻ അവനെ നോക്കി,
അവൻ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ എന്നെ നോക്കി ഒരു ചിരി ചിരിച്ചു,.
“നീ എന്റെ പുറകെ വാ,
ഞാൻ ഇതൊക്കെ ഇന്നലെ തന്നെ നോക്കി ശെരിയാക്കി വെച്ചേക്കാണ്,.!”