ഞാൻ പിന്നെ ഒന്നും മിണ്ടാതെ വിപിയുടെ പുറകെ കൂടി,
അവൻ വിനു അകത്തേയ്ക്കു കയറിയ വർക് ഏരിയയുടെ വാതിൽ മെല്ലെ തുറന്നു പുറത്തിറങ്ങി,
ഒപ്പം ഞാനും,
അവന്റെ ഇപ്പോഴത്തെ പോക്കും ശ്രെദ്ധയും എല്ലാം കണ്ടിട്ട് ഇത് ഇവന് ആദ്യത്തെ പണിയല്ല എന്ന് എനിയ്ക്കു ഉറപ്പായി,
ഞങ്ങടെ വീട്ടിലെ കണ്ടൻ പൂച്ചപോലും ഇത്ര വിദഗ്ധ്യമായി പമ്മി പമ്മി നടക്കില്ല.!
ഞാനും അവനെ അനുകരിച്ചു അവന്റെ പുറകെ കൂടി,
അവൻ എന്താണ് ചെയ്യാൻ പോവുന്നതെന്നു ഒരു ഊഹവുമില്ല,.
അവൻ പുറത്തിറങ്ങി വളരെ മെല്ലെ പുറത്തുനിന്നു മുകളിലേയ്ക്കു കയറാനുള്ള കോണിപ്പടികൾ കയറി,
കൂടെ ഞാനും,
കോണിപ്പടികളുടെ മുക്കാലോളം എത്തിയപ്പോഴേക്കും അവൻ അവിടെനിന്നു ചരിച്ചു പണിതേക്കുന്ന ഓടുകളുടെ പുറത്തേയ്ക്കു ശ്രെദ്ധിച്ചു കയറി,
കുറച്ചുകൂടി കയറി ശബ്ദം ഒന്നുമില്ലാതെ എന്നെ നോക്കി കേറാൻ ആംഗ്യം കാണിച്ചു,
ഞാനും ആ ഓടുകളുടെ മുകളിലേയ്ക്കു തപ്പിപ്പിടിച്ചും പാടുപെട്ടും കയറി,
എന്നാലും എന്റെ വിപി.! നീ ഇതൊക്കെ എന്ന് പഠിച്ചു.?
അവൻ മെല്ലെ അഭിരാമി ചേച്ചിയുടെ റൂമിനു മുകളിലുള്ള ഓടിന്റെ മുകളിൽ കയറി, കൂടെ ഞാനും.!
ഒന്ന് രണ്ടു തവണ ഓടിന്റെ സൈഡിൽ തട്ടി ഞാൻ തെന്നിപ്പോയതാണ് എന്നാലും കഷ്ടപ്പെട്ട് പിടിച്ചിരുന്നു,
എന്നാൽ വിപി വളരെ ആയാസരഹിതമായാണ് എല്ലാം ചെയ്യുന്നത്.!
ഇവൻ ഇത് ആരുടെ വീട്ടിലാവും പരിശീലനം എടുത്തിട്ടുണ്ടാവുക,?