അപ്പോഴാണ് ലാൻഡ്ഫോൺ അടിച്ചത്…..
ആതിര ചേട്ടത്തി പോയി ഫോൺ എടുത്ത്….
ശ്രീകുമാറിന്റെ ഭാര്യാ വീടല്ലേ…..
അതെ….ശ്രീകുമാർ ഉണ്ട് കൊടുക്കണോ….
വേണ്ടാ….ശ്രീകുമാറിന്റെ ഭാര്യ ഉണ്ടോ?
ഉണ്ടല്ലോ….ആരാ സംസാരിക്കുന്നത്…..
ഞാൻ ഇത്തിരി ദൂരെയുള്ളതാ…..എനിക്ക് ശ്രീകുമാറിന്റെ ഭാര്യയോട് ഒന്ന് സംസാരിക്കണം…..
നീലിമേ….നീലിമേ…നിനക്കാ ഫോൺ….
ആരാ ആതി ചേച്ചി…..
ചോദിച്ചിട്ടു പറയുന്നില്ല…..
നീലിമ ചെന്ന് ഫോൺ വാങ്ങിച്ചു…..
ഹാലോ….ശ്രീകുമാറിന്റെ ഭാര്യ അല്ലെ….
അതെ….ശ്രീയേട്ടനുണ്ട് കൊടുക്കാം….
എനിക്ക് ശ്രീകുമാറിനോടല്ല സംസാരിക്കേണ്ടത്….നിങ്ങളോടാണ്…
എന്നോടോ….നമ്മൾ തമ്മിൽ യാതൊരു പരിചയവുമില്ലല്ലോ….
ഇങ്ങനെയല്ല പരിചയപ്പെടുന്നത്….
ആട്ടെ നിങ്ങൾക്കെന്താ വേണ്ടത്…..
എനിക്കൊന്നും വേണ്ടാ….പക്ഷെ നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്….
എനിക്കൊന്നും മനസ്സിലാകുന്നില്ല….
മനസ്സിലാകില്ല….ഇന്നലെ നിങ്ങളുടെ വീട്ടിൽ നിങ്ങളുണ്ടായിരുന്നോ?
ഇല്ല….നിങ്ങൾ ആരാണ് മനസ്സിലാകുന്നില്ല
അത് ഞാൻ വഴിയേ പറയാം…..വേറെ ആരെങ്കിലും…..
എന്റെ അമ്മയുണ്ടായിരുന്നു…..
‘അമ്മ തന്നെയായിരുന്നോ….
അല്ല നിങ്ങൾക്കെന്തിനാ ഇതൊക്കെ അറിഞ്ഞിട്ട്…..
ഞാൻ പറഞ്ഞില്ലേ നിങ്ങൾക്ക് നല്ലതിന് വേണ്ടിയാണ്….ഞാൻ നിങ്ങളുടെ ഒരു അഭ്യൂദയാ കാംക്ഷിയാണെന്നു കൂട്ടിക്കോ….
എന്റെ നല്ലതിന് വേണ്ടി നിങ്ങൾ കഷ്ടപ്പെടണമെന്നില്ല….