മേരി മാഡവും ഞാനും
Mary Madavum Njanum Author : Rishi
ഏതോ ഒരു കഥയ്ക്ക് ഒരു ആസ്വാദകൻ എന്ന നിലയ്‌ക്ക് ഒരു പ്രതികരണം അയച്ചപ്പോൾ..എന്നാൽ കോപ്പേ നീ ഒരെണ്ണം ഉണ്ടാക്ക്.എന്ന് ഒരു സഹൃദയൻ കമന്റ് ഇട്ടു. അതിപ്പോ നമ്മൾ ഒരു സിനിമ കണ്ടിട്ട് ഇഷ്ടം ആയില്ലെന്ന് പറഞ്ഞാൽ ഉടനേ എന്നാൽ നീ ഉണ്ടാക്കിയിട്ടു വാ എന്നു മറുപടി പറഞ്ഞമാതിരി തോന്നി. അതുകൊണ്ട് ഒരു കുഞ്ഞു കഥ എഴുതാൻ ശ്രമിക്കുന്നു. ബോറാണെങ്കിൽ ക്ഷമിക്കുക.
മേരി മാഡവും ഞാനും. By ഋഷി
മെഡിസിനോ എൻജിനീയറിംഗോ ഒന്നും പഠിക്കാനുള്ള താല്പര്യമോ കഴിവോ ഇല്ലാതിരുന്ന ഈ ഞാൻ എങ്ങിനെയോ തട്ടിമുട്ടി ബിരുദം എടുത്തു. പിന്നെ നാലു മക്കളിൽ ഏറ്റവും ഇളയവനായ അതും കാലം വൈകി പിറന്ന എന്നോട് അച്ഛനും അമ്മയ്ക്കും (രണ്ടുപേരും പ്രൊഫസർമാർ) ഒരുതരം ഉദാസീനത ആയിരുന്നു. മൂത്ത മൂവരും വലിയ പഠിപ്പിസ്റ്റുകൾ… നല്ല ഉദ്യോഗങ്ങളും..കുടുംബങ്ങളും..
എനിക്കെന്തോ ഇവരോടെല്ലാം ഒരു തരം അകൽച്ച ആയിരുന്നു… കൂട്ടത്തിൽ ചേട്ടത്തിയമ്മ, അളിയൻ..ഇവരുടെ ഒക്കെ ഒരു തരം ആക്കിയുള്ള പെരുമാറ്റവും…ഭ!
ദോഷം പറയരുതല്ലോ..അച്ഛനും അമ്മയും എന്നെ വെറുത്തില്ല… എന്നു മാത്രമല്ല.. കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചു തരികയും ചെയ്തു. എങ്ങനെയോ പിഴച്ചു പോട്ടെ..ഇതായിരുന്നു അവരുടെ തോന്നൽ.
ചുമ്മാ നാട്ടിൽ ചുറ്റിത്തിരിയുമ്പോൾ ഒരു ദിവസം മൊബൈലിൽ ഒരു മെസ്സേജ്. അങ്ങിനെ വലിയ കൂട്ടു കെട്ടൊന്നും ഇല്ലാതിരുന്ന എനിക്കാരു മെസ്സേജയക്കാൻ? അതും കോളേജിൽ നിന്നും ഇറങ്ങിയിട്ടു രണ്ടു കൊല്ലം കഴിഞ്ഞിട്ട്?
ഏതായാലും ചുമ്മാ ഒരു മറുപടി കൊടുത്തു. അപ്പോൾ വാട്‌സ്ആപ്പിൽ ഒരു മെസ്സേജ്. തുറന്നു നോക്കി ഡിസ്‌പ്ലേ പടം നോക്കിയപ്പോൾ ഹ…മാത്യു…ആകപ്പാടെ എന്നോട് അടുപ്പമുണ്ടായിരുന്ന ചുരുക്കം സഹപാഠികളിൽ ഒരുത്തൻ. അവൻ ഹോസ്റ്റലിൽ ആയിരുന്നു. കോളേജ് വിട്ടതീപ്പിന്നെ ഒരു അറിവും ഇല്ലായിരുന്നു.