കോളേജിന് പുറത്തു ഒരുപാട് ഹോട്ടലുകളും വഴിയോര കച്ചവടക്കാരും ഉണ്ട്. അതുകൊണ്ട് ഭക്ഷണത്തിനൊരു പഞ്ഞവുമില്ല. ഇന്നലെ പിള്ളേർടെകൂടെ ഫുട്ബോൾ കളിച്ചിട്ട് വന്നു കുളിച്ചതുകൊണ്ട് ഞാൻ രാവിലെ കുളിക്കാനൊന്നും നിന്നില്ല. ജീൻസും ഷർട്ടും വലിച്ചുകയറ്റി അതിനു മുകളിലൂടെ ഒരു കോട്ടൺ ജാക്കറ്റും ഇട്ടോണ്ട് ഞാൻ കാശും എടുത്തോണ്ട് താഴേക്ക് പടിയിറങ്ങി. സമയം പന്ത്രണ്ടര കഴിഞ്ഞു. പത്തുമുന്നൂറു ഏക്കർ ഉണ്ട് കാംപസ്. ഒന്ന് പുറത്തിറങ്ങാൻ രണ്ടുകിലോമീറ്റർ നടക്കണം. അതോണ്ട് സവാരി സൈക്കിളിലിൽ ആണ്. ഞാൻ ഡിപ്പാർട്മെന്റിലോട്ട് ആഞ്ഞു ചവിട്ടി. തെലുങ്കൻ പീറ്ററിനെയോ നമ്മടെ വിഷ്ണൂനെയോ പൊക്കണം. പൊറത്ത്പോയി വല്ലോം കേറ്റണം.
അതാണ് അജണ്ട!
നമ്മടെ മേശ്‌റാം പന്ത്രണ്ടാവുമ്പോഴേ സ്ഥലം വിടും. അതുകൊണ്ടു ഞാൻ ആരെയും പേടിക്കാതെ തന്നെ ഡിപ്പാർട്മെന്റിൽ കയറി. വിഷ്ണുവിന്റെ ലാബ് ഏറ്റവും മുകളിലാണ്. ഓടി കയറി. അവിടെത്തിയപ്പോൾ അളിയൻ ഒരു കിളിയുമായി സൊള്ളുന്നു. അവൻ തടികൊണ്ടുണ്ടാക്കിയ വള്ളികസേരയിൽ ചാരി ഇരിക്കുന്നു. അവൾ അവനു ആമുഖമായി, എനിക്ക് പുറംതിരിഞ്ഞ അവന്റെ മേശയുടെ മുകളിൽ ഇരിക്കുന്നു.
“ബിടെക്കിനു പഠിക്കുന്ന പ്രിയംവദയുടെ പുറവും കുണ്ടിയുമല്ലേ അത്?”
“താന്നെടേയ് തന്നെ”
പ്രിയംവദ കോളേജിൽ അറിയപ്പെടുന്ന ഒരു സുന്ദരിയാണ്. ഞങ്ങടെ ഡിപ്പാർട്മെന്റിൽ തന്നെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിനി. അവൾക്കും നമ്മടെ വിഷ്ണൂനും ഒരേ ഗൈഡാണ്. അതോണ്ട് ചിലപ്പോഴൊക്കെ ഡൗട്ട്സ് ചോദിയ്ക്കാൻ അവൾ ഇവന്റടുത് വരാറുണ്ട്.
ഞാൻ വന്നു നിൽക്കുന്നത് കണ്ടപ്പോൾ അവനെന്നെ കണ്ണുകാണിച്ചു, “പോ പോ, ഇങ്ങോട്ട് വരണ്ടാ”.
തെണ്ടി.
ഹിന്ദി അറിയാവുന്നത് കൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്. അതിലൊന്നാണ് ഞാനിപ്പോൾ കണ്ടത്. പണ്ട് എട്ടാംക്ലാസ്സിൽ വെച്ച മതിയാക്കിയതാണ് ഞാൻ ഹിന്ദി. ഇപ്പൊ വേണ്ടായിരുന്നു എന്ന് തോനുന്നു.
എന്നാപ്പിന്നെ പീറ്ററിനെ പോക്കാമെന്നു വിചാരിച്ചു ഞാൻ താഴോട്ടിറങ്ങി. തെലുങ്കനാണ് പീറ്റർ. സത്യ ക്രിസ്ത്യാനി. എന്നെക്കാൾ ഉയരവും വണ്ണവും. സത്യ ക്രിസ്ത്യാനി എന്ന് വച്ചാൽ ഒടുക്കത്തെ സത്യ ക്രിസ്ത്യാനി. സിനിമ കാണില്ല, തുണ്ട് കാണില്ല, മറ്റു ദേവാലയങ്ങളിലെ പ്രസാദം കഴിക്കില്ല.