അവനേം കൂട്ടി കോളേജിന്റെ മെയിൻ ഗേറ്റിലേക്ക് നടന്നു. ഉച്ചയായിട്ടും വല്യ വെയിലില്ല. തന്നെയുമല്ല ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ സൈക്കിൾ ചവുട്ടാനും പാടാ.
ഒക്ടോബർ അവസാനമാവുമ്പോഴേക്കും ഇവിടുത്തെ ക്ലാസ്സുകളൊക്കെ ഏകദേശം തീരും. പിന്നെ സ്റ്റഡി ലീവും പരീക്ഷയുമാണ്. ഉടൻതന്നെ റിസൾട്ടും കിട്ടും. ഇന്ന് തുലാം ഒന്നാണെന്ന് അമ്മ രാവിലെ ഇങ്ങോട്ട് വിളിച്ച പറഞ്ഞിരുന്നു. അമ്പലത്തിൽ പോകണമെന്നും തൊഴണമെന്നുമൊക്കെ സ്ഥിരം നമ്പറും ഇറക്കി.
കുളിച്ചത് പോലുമില്ല. പിന്നെയാ അമ്പലം.
മെയിൻ ഗേറ്റിന്റെ അടുത്തുള്ള ഉദ്യാനത്തിൽ ഇണക്കുരുവികൾ ഇരുന്നു സല്ലപിക്കുകയും ചെറുതായി തൊട്ടുതലോടുകയും ചെയ്യുന്നുണ്ട്. ഇവിടെ വന്നിട്ട് വർഷം ഒന്നര ആവാറായതോണ്ട് ഇതൊക്കെ ഞങ്ങൾ കണ്ടില്ലന്നു നടിച്ചതേയുള്ളു. നാട്ടിലായിരുന്നേൽ സദാചാര നാറികൾ ഇതൊക്കെ വെച്ച് പൊറുപ്പിക്കുമോ?
പീറ്റർ അവന്റെ ഇഷ്ട ഫുട്ബോൾ ടീമായ ലിവർപൂളിനെക്കുറിച്ചു വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ക്യാമ്പസിനു പുറത്തുള്ള ഒരു ഫാസ്റ്റ് ഫുഡ് ഹട്ടിൽ കയറി ഞങ്ങൾ ഫ്രൈഡ് റൈസും എഗ്ഗ് റോളും തട്ടി. ബില്ലും അടച്ചു ഇറങ്ങുമ്പോൾ തെണ്ടി വിഷ്ണു കമ്പികുട്ടന്‍.നെറ്റ്പ്രിയംവദയുമായി ഞങ്ങൾ കയറിയ ഹട്ടിന്റെ എതിർവശമുള്ള ചായക്കടയിൽ നിന്ന് ചായ കുടിക്കുന്നു. സമയമേതായാലും ഈ ഉത്തരേന്ത്യക്കാർക്ക് ചായകുടി ഒരു വീക്നെസ്സാ. നിന്നെ പിന്നെ കണ്ടോളാമെന്നു അംഗം കാണിച്ചു ഞങ്ങൾ അവിടുന്നൂരി.
“അപ്പൊ ഇനി എന്താ പരുപാടി”, പീറ്ററെന്നോട് ഇംഗ്ലീഷിൽ ചോദിച്ചു.
“ഓ, റൂമിൽ പോകണം, കിടക്കണം, വൈകിട്ട് മെസ്സിൽപോയി ചായകുടിക്കണം, ഗ്രൗണ്ടിൽ പോകണം, ഫുട്ബോൾ കളിക്കണം”, ഞാൻ പറഞ്ഞു നിർത്തി.
“കളിയ്ക്കാൻ പോകുമ്പോൾ മിസ്സ്ഡ് കാൾ അടി”, തിരിച്ചിങ്ങോട്ട് അവനും.
എന്നായാലും വന്നതല്ലേ, ആ വിഷ്ണുനെ കണ്ടിട്ട് കുറച്ചുനേരം പരദൂഷണം പറയാം എന്നുകരുതി ഞാൻ വീണ്ടും മുകളിലോട്ട് നടന്നു. ഒരു ഇരുപത് മിനറ്റ് കഴിഞ്ഞപ്പോൾ അവനെത്തി. ഭാഗ്യം, അവളില്ല. “എന്തോന്നെഡേയ്” എന്ന് ഞാൻ ആംഗ്യം കാണിച്ചു. “അവൾക്കൊരു ഡൌട്ട് ഉണ്ടായിരുന്നു, അത് ക്ലിയർ ചെയ്തു കൊടുത്തേനു ചായ മേടിച്ചു തന്നു”, എന്ന സ്ഥിരം ഉത്തരം പറഞ്ഞു അവൻ തലയൂരി.