ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 6

Posted by

‘അതെന്താപ്പോ വീണ്ടും…എന്തൊക്കെയാ അഞ്ജലി പറയണത്…’അപ്പു പിച്ചും പേയും പറയാൻ തുടങ്ങി. അവന്‌റെ സമനില തെറ്റിത്തുടങ്ങിയിരുന്നു. അഞ്ജലി തന്നെ സ്്‌നേഹിച്ചു തുടങ്ങിയെന്നായിരുന്നു അവന്‌റെ കണക്കുകൂട്ടൽ. അവൾ വീണ്ടും ഡിവോഴ്‌സ് എന്ന ആവശ്യവും കുത്തിപ്പൊക്കി വരുമെന്ന് അവൻ സ്വപ്‌നേവി വിചാരിച്ചിരുന്നി്ല്ല.
അപ്പുവിന്‌റെ കണ്ണിൽ നിന്നു കണ്ണീർ ചെറുതായി ചാടി.മുഖം ചുവന്നിരുന്നു.
അഞ്ജലിയുടെ മനസ്സിൽ ചെറിയൊരു വേദന പടർന്നു.എങ്കിലും അവൾ പരുഷഭാവത്തിൽ തന്നെ നിന്നതേയുള്ളു.

‘ഹൊ എന്തൊരു ഷോയായിരുന്നു മോനെ…നിനക്കു കുറച്ചു അഹങ്കാരം കുറയാനുണ്ട്. ഞാൻ ശരിയാക്കിത്തരാം കേട്ടോ’ അഞ്ജലി മനസ്സിൽ പറഞ്ഞു. അപ്പുവിനെ ഒന്നു ചൂടാക്കാൻ വേണ്ടി മാത്രമാണ് അവൾ ഡിവോഴ്‌സ് വേണമെന്ന ആവശ്യം എടുത്തിട്ടത്. യാഥാർഥ്യത്തിൽ അപ്പുവിനെ വിട്ടുപോകുന്ന കാര്യം അവൾക്കു ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല എന്നതാണു സത്യം.
എന്നാൽ അപ്പുവിന്‌റെ ഹൃദയം തകർന്നിരുന്നു. അവൻ ദീനതയോടെ അഞ്ജലിയെ നോക്കി.
‘ അപ്പോൾ അഞ്ജലി എന്നെ സ്‌നേഹിക്കുന്നില്ലേ’ ഒരു കുട്ടിയേപ്പോലെ ്അവൻ ചിണുങ്ങി.
ഇല്ലയെന്നർഥത്തിൽ അഞ്ജലി കൈകൾ കൊണ്ട് ആംഗ്യം കാട്ടി.ഗൗരവഭാവം നടിച്ചിരുന്നെങ്കിലും അവളുടെ ചുണ്ടുകളിലെവിടയോ ഒരു കുസൃതിച്ചിരി ഒളിഞ്ഞിരുന്നു.
അപ്പോൾ ഇത്രയും ദിവസം എന്നോടു ഇങ്ങനെയൊക്കെ പെരുമാറിയതെന്തിനാ? വീണ്ടും അപ്പുവിന്‌റെ ചോദ്യം.
എങ്ങനെയൊക്കെ പെരുമാറീന്നാ അപ്പു പറയണേ? കണ്ണുകൾ വലുതാക്കി കുറുമ്പുകാട്ടുന്ന മുഖഭാവത്തോടെ അഞ്ജലി ചോദിച്ചു.
‘എന്നോടു സ്‌നേഹത്തിൽ പെരുമാറിയത്.അതൊക്കെ വെറുതെയായിരുന്നോ..’അപ്പു ചോദിച്ചു.
‘ഈ അപ്പൂ..അതൊക്കെ നിനക്കു വെറുതേ തോ്ന്നിയതാകും.ഡിവോഴ്‌സ് പേപ്പർ റെഡിയാക്കാൻ മറക്കണ്ട.പറ്റിയാൽ നാളെത്തന്നെ ‘ഇതു പറഞ്ഞ് അഞ്ജലി കിടക്കാനായി കട്ടിലിലേക്കു പോയി.അപ്പുവിനെ ഒന്ന് ഒളികണ്ണിട്ടുനോക്കിയശേഷം അവൾ കട്ടിലിലേക്കു ചരിഞ്ഞുകിടന്നു.
അപ്പു സെറ്റിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.ഇടയ്‌ക്കെഴുന്നേറ്റു നടന്നു. അവന്‌റെ എല്ലാ സന്തോഷവും പോയിരുന്നു. ഉറക്കം അകലെയെവിടെയോ പോയി.

Leave a Reply

Your email address will not be published. Required fields are marked *