അതിന് കാത്തിരുന്നതെന്നപോലെ പെട്ടെന്ന് വന്നു മറുപടി… ”ചങ്ങനാശ്ശേരി…”
”ചങ്ങനാശ്ശേരിയല്ലേ… എനിക്കറിയാം നല്ല നാട്…” ഞാന്‍ സംസാരം തുടരുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ”അവിടെ നല്ല കേക്കുകളും ബ്രഡ്ഡുകളും ഉണ്ടാക്കുമല്ലേ…”
”യാ…യാ… ഒരു കേക്ക് കമ്പനിയുടെ അടുത്ത എന്റെ വീട്… യുവര്‍ ഗുഡ് നെം പ്ലീസ്…” ലീനാശങ്കര്‍ എന്നെ അറ്റാക്ക് ചെയ്തു.
”കണ്ണന്‍…എന്താ ചേച്ചിയുടെ പേര്…” ഞാനും അരക്കിട്ടുറപ്പിച്ചായിരുന്നു.
”ലീന… ലീനാ ശങ്കര്‍…. പ്രിന്‍സിപ്പലാണ് ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ… കണ്ണന്റെ പ്രൊഫഷന്‍ എന്താണ്…”
”എന്റെ പ്രൊഫഷന്‍ ഒരു വല്ലാത്ത പ്രൊഫഷനാ ടീച്ചറേ… ടീച്ചര്‍ക്ക് പറഞ്ഞാല്‍ ഇഷ്ടപ്പെട്ടുകൂടാ എന്നില്ല…”
ഞാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.
പക്ഷെ എന്നെ നന്നായി ബോധിച്ചിട്ടെന്നോണം അവര്‍ വിടുന്ന മട്ടില്ല…
”അതെന്തായാലും പറയൂ… കൂടിപ്പോയാല്‍ ടെററിസ്റ്റ് അതിനപ്പുറം ഒന്നും ഇല്ലല്ലോ… എനിവേ ടെററിസ്റ്റ് ആണെങ്കില്‍ പ്ലീസ് ലീവ് മീ…”
”ഏയ്… നോ… നോ മാം അയാം നോട്ട് ടെററിസ്റ്റ്….”
”പിന്നെ… പിന്നാരാ…” ലീനാ ശങ്കര്‍ തിളങ്ങുന്ന കണ്ണുകള്‍ എനിക്കു നേരെ നോക്കി…
”അത് പറയാം അതിനുമുന്‍പ് ടീച്ചറിന്റെ വീട്ടില്‍ ആരൊക്കെയുണ്ടെന്ന് പറ…”
”അതറിഞ്ഞാലേ പറയുകയുള്ളോ…”
”അതേ…. അതറിഞ്ഞാലേ പറയുള്ളു…” ഞാനും പറഞ്ഞു.
”എന്റെ ഹസ്ബന്റ് ഖത്തറിലാണ്. മോള്‍ കൊടൈക്കനാലില്‍ കോണ്‍വെന്റ് സ്‌കൂളിലാണ്…” ലീനാശങ്കര്‍ പറഞ്ഞു.
”ഓ… അപ്പോള്‍ ടീച്ചര്‍ ഒറ്റയ്ക്കാണോ താമസം…”
”അതേ… ബട്ട് വില്ലായായോണ്ട് നെയിബേഴ്‌സ് ഒക്കെയുണ്ട്…”
”അപ്പോള്‍ ബോര്‍ അടിക്കില്ലേ ടീച്ചറേ…?”