പിന്നെ അടി.
കുറച് ഇങ്ങോട്ടും കിട്ടി അങ്ങോട്ടും കൊടുത്തു.
“നിർത്താടാ കഴുവേറി മക്കളെ”
ഗംഗാധരൻ സാർ ന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു. കര്യം കുതറകളാണെലും ഇങ്ങേരു പറഞ്ഞ നമ്മള് കേൾക്കും. ആള് മെക് ന്റെ എച് ഓ ഡി ആണ്.
അടി തത്കാലം അവിടെ ശമിച്ചു അഫ്താബിനിട്ടു രണ്ടെണ്ണം കൊടുക്കാൻ പറ്റിയ ചാരിതാർഥ്യത്തിൽ ഞാൻ അങ്ങനെ നിന്നു.
” തല്ലി ചാവാനാണോടാ നിന്നെ ഒക്കെ എല്ലിന്റെടേൽ കുത്തിട്ട് ഇങ്ങോട്ട് പറഞ്‍ വിട്ടേക്കണത് ”
ചെറിയൊരു തിരിച്ചറിവ് വന്നപ്പോൾ ചുണ്ടു നീറുന്നതായി തോന്നി മുഖത്തഉം തോളിനും നല്ല വേദനയും.തോൾ ചെന്ന് തൂണിൽ ഇടിച്ചായിരുന്നു എന്ന് ഞാൻ ഓർത്തെടുത്തു. നിൽക്കുന്തോറും വേദന കൂടുന്നതായി തോന്നി. ചുണ്ടിൽ നിന്നു ചോര ഇറ്റി ഷിർട്ടിലും താഴെയുംക മ്പികു ട്ടന്‍നെ റ്റ്വീഴുന്നുണ്ട്. ഇതൊന്നും പോരാത്തേന് മനുഷ്യന്റെ മനസ്സ് മടുപ്പിക്കാൻ സിവിലെ പെണ്പിള്ളേര് അവന്മാരെ താങ്ങിപിടിക്കുന്നു. ചോര ഷാൾ കൊണ്ട് ഒപ്പുന്നു സമദനിപ്പിക്കുന്നു. നമുക് പിന്നെ കൊന്നാലും ചത്താലും ഒരുത്തിയും തിരിഞ് നോക്കുല
“ഫ്ലെക്സും ക്നാപ്പും കൊണ്ട് ഇവിടെന്ന് ഇറങ്ങിക്കോണം മെക് ന്റെ അല്ലേ അവിടെ കൊണ്ട് എവിടാന്ന് വാചാ കെട്ടിക്കോ ആരും ചോദിയ്ക്കാൻ വരില്ല ”
സത്യത്തിൽ നമുക് വൻ തോല്വിയായി പോയി. പക്ഷേ സർ പറഞ്ഞ പിന്നെ വേറെ ഇല്ല. അഷിത ടെ കരങ്ങളിൽ താങ്ങി നിൽക്കുന്ന അഫ്താബിനെ നിന്നെ ഞാൻ പിന്നെ എടുത്തോളാടാ എന്ന് ഭാവത്തിൽ നോക്കികൊണ്ട് ഞാൻ തിരിഞ് നടന്നു. ആൾക്കൂട്ടത്തിനിടയിൽ ആ കണ്ണുകളിലേക്കു എൻ്റെ നോട്ടം വീണ്ടും ഉടക്കി.
നിള
അവളെന്നെ നോക്കുന്നുണ്ട് ഒരു വിധത്തിൽ മുഖത്തു ഞാൻ ചെറിയൊരു ചിരി വരുത്തി.
നിള ഒരു നിസ്സംഗ ഭാവത്തിൽ എന്നെ നോക്കി.
ഞാൻ പതുക്കെ നടന്നകന്നു. ആ വേദനയിലും ആ മുഖം എൻ്റെ മനസ്സിൽ വിരിഞ്ഞു തന്നെ നിന്നു.
സിവിൽ ബ്ളോക് ന്റെ ടെറസിൽ നിന്നുള്ള പരാക്രമങ്ങൾ ഏതായാലും ഏതാണ്ട് കോളേജ് മൊത്തം കണ്ടു
ഇടിയുടെ ചൂടാറും മുമ്പേ പ്രിൻസിയുടെ റൂമിൽ ഞങ്ങൾ നിരന്നു.ഞാൻ അരുൺ ശരത് അഫ്താബ് അഷിത പിന്നെ സിവിലെ വേറെ രണ്ട് പേരും കൂടെ ഉണ്ട്. അകമ്പടിക് ഗംഗാധരൻ സാറും സിവിൽ ന്റെ എച് ഓ ഡി റോസ് മാടവും ഉണ്ട്.