പ്രിൻസി യുടെ വാക് ചാതുരി വേണ്ടുവോളം സ്രവിച് ഞങ്ങൾ അങ്ങനെ നിന്നു. ഒടുവിൽ രണ്ടാഴ്ച്ച സസ്പെന്ഷന് അടിക്കാൻ പ്രിൻസി അങ്ങ് തീരുമാനിച്ചു.
ദേവിയേ ഞാൻ പെട്ടു ഇനി രണ്ടാഴ്ച്ച കുടി പോയികിട്ടിയാൽ എനിക്ക് അറ്റന്ഡന്സ് ഷോർട്ടജ് ആവും. കഴിഞ്ഞ സേം ഇൽ തന്നെ ഗംഗാധരൻ സാറ് കളിച്ചിട്ടാണ് അറ്റന്ഡന്സ് കയറി കിട്ടിത്. പ്രിൻസി അവസാനം എല്ലാവരോടും ആയി ചോദിച്ചു എന്തെങ്കിലും പറയാൻ ഉണ്ടോന്ന്
“എനിക്ക് പറയാനുണ്ട് സർ ”
എല്ലാവരും ഇവന് ഇടി കൊണ്ട് കിളി പോയോ എന്ന ഭാവത്തിൽ എന്നെ നോക്കി
ഞാൻ ഉള്ള ധൈര്യം എടുത്ത് പറഞ്‍ തുടങ്ങി
“സർ എനിക്ക് പരിചയം ഉള്ള ഒരു ഫസ്റ്റ് ഇയർ കുട്ടിക് ക്ലാസ് കാണിച്ചു കൊടുക്കാൻ വേണ്ടി ചെന്നതാണ് ഞാൻ ”
“ക്ലാസ് ടെറസിന്റെ മോളിലാണോടോ ഇരിക്കണേ ”
“അല്ല സർ