ജീവിതം സാക്ഷി 2
Jeevitham Sakhsi Part 2 Author : മന്ദന്‍ രാജ
രാവിലെ ഏഴര ആയപ്പോള്‍ അനിത ഒരുങ്ങുന്നത് കണ്ടു ദീപു ചോദിച്ചു
‘ അമ്മയെന്താ ഇന്ന് നേരത്തെ ?”
‘ അല്‍പം ജോലിയുണ്ടെടാ മോനെ ..മേരി ചേച്ചി താമസിച്ചേ വരൂന്നു പറഞ്ഞു …തുറക്കണ്ടേ “
അനിത പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍ അവനും സത്യനും ഉള്ള ഊണ് പൊതിഞ്ഞു കയ്യില്‍ കൊടുത്തു
ദീപു സത്യന്‍റെ കടയുടെ മുന്നില്‍ കൂടിയാണ് പോകുന്നത് … അനിത ബസിനാണേല്‍ അത് വഴി പോകേണ്ട കാര്യമില്ല . മിക്കവാറും ദീപുവും ജെസ്സിയും കൂടി പോകുമ്പോ ഊണും കാപ്പിയും അവിടെ കൊടുത്തിട്ടാണ് പോകാറ്.
അനിത ജെസ്സിയുടെ വീട്ടിലേക്കൊന്നു നോക്കുക പോലും ചെയ്യാതെ വേഗം നടന്നു … വണ്ടി പോകുന്ന വഴി അല്ലാതെ ഒരു ചെറിയ ഇടവഴിയില്‍ കൂടി പോയാല്‍ ബസ് സ്റൊപ്പിലെത്താം … ഒരു വീട്ടിലേക്കുള്ള റോഡ് ആണത് ..ഒരു കാറിനു പോകാവുന്ന വീതിയും ഉണ്ട് ..ആ വീട്ടിലേക്കു തിരിഞ്ഞു കഴിഞ്ഞാല്‍ ഇടവഴി …ബൈക്ക് പോലും വരില്ല …. ആ വഴി എത്തിയപ്പോള്‍ അനിത തിരിഞ്ഞു നോക്കി … ഭാഗ്യം ജോജി കണ്ടിട്ടില്ല … ഇടവഴി കഴിഞ്ഞു മെയിന്‍ റോഡില്‍ ഒരു അമ്പതു മീറ്ററോളം മുന്നോട്ടു നടന്നാല്‍ ബസ് സ്റ്റോപ്പില്‍ എത്താം .. ഒരു പെട്ടിക്കട മാത്രമാണവിടെ ഉളളത് … പിന്നെ ബസ് കയറാനുള്ള ആളുകളും ..
അനിത ബസ് സ്റ്റോപ്പില്‍ ചെന്നപ്പോള്‍ മൂന്നാല് പേരുണ്ട് .. പരിചയം ഉള്ള ഒരു പെണ്ണ് അവളെ അക്ണ്ട് ചിരിച്ചു
” ഇന്ന് മോനില്ലേ ചേച്ചി ?”
” അവന്‍ താമസിച്ചേ ഉള്ളൂ “
” ആണോ ….ങേ …ദെ മോന്‍ വരുന്നുണ്ടല്ലോ “
അനിത അന്തലോടെ തിരിഞ്ഞു നോക്കിയപ്പോള്‍ ജോജി മുന്‍പില്‍ കൊണ്ട് വന്നു ബൈക്ക് നിര്‍ത്തി ഒന്ന് രണ്ടു പ്രാവശ്യം ഇരപ്പിച്ചു …വെറുതെ സീനാക്കണ്ടല്ലോ എന്ന് കരുതി അനിത അവന്‍റെ പുറകില്‍ കയറി
രണ്ടു പേരും ഒന്നും മിണ്ടിയില്ല … ബാങ്കിന് മുന്നില്‍ നിര്‍ത്തിയപ്പോള്‍ അനിത ഇറങ്ങി
” ജോജി ….നീയിനി എന്നെ വിളിക്കാന്‍ വരണ്ട ..ഞാന്‍ വരില്ല “
ജോജി ബൈക്കില്‍ നിന്നിറങ്ങി … അവനതു കേള്‍ക്കാത്ത മട്ടില്‍ പറഞ്ഞു
” നീ …നീയെന്നെ ….ജോജീന്നു വിളിക്കും അല്ലേടി ….നീ …നീയെന്‍റെ ആരുമല്ലേ ….ജോക്കുട്ടാന്നുള്ള വിളി കേള്‍ക്കാന്‍ കൊതിച്ചിരുന്നതാ ഞാന്‍ …ഇപ്പൊ ജോജിയായല്ലേ…” അവന്‍റെ മുഖം മാറിയത് കണ്ടു അനിത ഭയന്നു ..