നിരഞ്ജനം 4

Posted by

നിരഞ്ജനം 4

Niranjanam Part 4 Author : Shankar | Previous Part

അഞ്ജലി  : ഞാൻ കുറച്ചു നേരമായി ചേട്ടനെ അന്വേഷിക്കുന്നു.
നിരഞ്ജൻ : എന്തു പറ്റി അഞ്ജലി..?
അഞ്ജലി : അമ്മാവനും അമ്മായിയും കൂടി അമ്മാവന്റെ വീട്ടിലേക്കുപോണൂ.. ചേട്ടൻ വേഗം റെഡി ആയി വരൂ…
നിരഞ്ജൻ: അഞ്ജലി റെഡിയാവുന്നില്ലേ ?
അഞ്ജലി : ഞാൻ വരുന്നില്ല.. എന്റെ കൂട്ടുകാരി മീനാക്ഷി വരും. ചേട്ടൻ പോയിട്ടുവാ..
“നളിനീ … ഊണിനു ഞങ്ങളെ കാക്കണ്ട ഞങ്ങൾ കഴിച്ചിട്ടെ വരൂ..” കൃഷ്ണയുടെ ശബ്ദം കേട്ടു.

നിരഞ്ജനും അമ്മയും അച്ഛനും മുറ്റത്തേക്കിറങ്ങി… പാട വരമ്പിലൂടെ നടന്നു നീങ്ങുന്നത് അഞ്ജലി നോക്കി നിന്നു.
അഞ്ജലിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. മീനാക്ഷി ദൂരെ നിന്നും നടന്നു വരുന്നത് അവൾ കണ്ടു.
“മീനൂ..” എന്നു വിളിച്ചുകൊണ്ടവൾ മുറ്റത്തേക്കിറങ്ങി സ്വാഗതം ചെയ്തു.
അവൾ മീനുവിനെയും കൊണ്ട്‌ മുകളിലെ അഞ്ജലിയുടെ മുറിയിലേക്ക് പോയി.
അഞ്ജലി : എന്തൊക്കെയുണ്ട് മോളെ വിശേഷം.
മീനാക്ഷി: ക്ലാസ്സില്ലാത്തതുകൊണ്ട് ബോറടിയാണ് മോളെ.
അഞ്ജലി : ക്ലാസ്സില്ലാത്തത് കൊണ്ടോ അതോ നിന്റെ ചെക്കനെ കാണാഞ്ഞിട്ടോ…
മീനാക്ഷി : ഒന്നു പൊടി അവിടുന്ന്..
അഞ്ജലി : നീയിപ്പോ അവനെ കാണാറില്ലേ..?
മീനാക്ഷി : ഇടക്ക് ക്ഷേത്രത്തിൽ വരാറുണ്ട്. അല്ല നീ ഇപ്പോഴും ഫ്രീ ആണോ അതോ ആരെങ്കിലും നെഞ്ചിൽ കേറിക്കൂടിയോ?
അഞ്ജലി ഒന്നു ചിരിച്ചു.
അഞ്ജലി : പിന്നേ..നമ്മളിങ്ങനൊക്കെ ജീവിച്ചു പൊക്കോട്ടെ.
മീനാക്ഷി : നിന്റെ വീട്ടിൽ ആരൊക്കെയോ ഗസ്റ്റ് ഉണ്ടെന്ന് കേട്ടല്ലോ.
അഞ്ജലി : അതെന്റെ അമ്മായിയും അമ്മാവനും പിന്നേ…. അമ്മാവന്റെ മോനും.
മീനാക്ഷി : ആ പിന്നെയിലെന്തോ ഉണ്ടല്ലോ.. മോളെ..നിന്റെ മുറചെറുക്കൻ ആളുസ്മാർട് ആണോ?
അഞ്ജലി : ആവോ.. എനിക്കറിഞ്ഞൂടാ…
മീനാക്ഷി : അതിലെന്തോ ഉണ്ടല്ലോ.. മഞ്ഞുരുകി തുടങ്ങിയോ മോളെ..
അഞ്ജലി: ഒന്നു പോടി …

Leave a Reply

Your email address will not be published. Required fields are marked *