അത്തം പത്തിന് പൊന്നോണം 2

Posted by

ദേവകി അർത്ഥം വെച്ചാണ് പറഞ്ഞത്,  സീതക്ക് മനസിലായില്ല.

സീത : അതെ,  ഇനി അങ്ങനെയൊന്നും വിചാരിച്ചു നീ വരാതിരിക്കണ്ട.  ഇനി ഇടക്കിടക്ക് വന്നോളണം.

ഞാൻ : ഉത്തരവ് പോലെ, പിന്നെ  എവിടെ ? പിള്ളേരൊക്കെ ? അവർക്കും കൂടി കിടക്കാനുള്ള സൗകര്യം ഉണ്ടോ ഇവിടെ. ?

സീത : അതൊക്കെ ഉണ്ട്, നീ ടെൻഷൻ ആവണ്ട. ഞാൻ അനിതയുടെ കൂടെയെങ്ങാനും കിടന്നോളാം.

ഞാൻ : എന്നാ ശെരി നിങ്ങടെ വർത്താനം നടക്കട്ടെ,

ദേവകി : എവിടെ പോവാ ? എന്താ ഇത്ര തിരക്ക് ?

ഞാൻ : കുറച്ച് പണിയുണ്ട്, ഇനിയങ്ങോട്ട് ഓണം വരെ തിരക്ക് കൂടുകയല്ലേ. പോട്ടെ.
പോകുമ്പോൾ ഞാൻ ദേവകിയെ ഒന്ന് കണ്ണ് കാണിച്ചു.

ഞാൻ നേരെ അവിടുന്ന് മേലെ എന്റെ മുറിയിലേക്ക് പോയി.  അവിടെ മിഥുൻ കുളിച്ച് വസ്ത്രം മാറി നിൽപ്പുണ്ടായിരുന്നു.

ഞാൻ : ഡാ നീ എന്താ ചായ കുടിക്കാൻ വരാതിരുന്നത് ?

മിഥുൻ : നീ പോയതിനു ശേഷം ഞാനൊന്ന് മയങ്ങിപ്പോയി.  ഇപ്പോഴാ എഴുന്നേറ്റത്.

ഞാൻ : എന്നാലും വരാർന്നില്ലേ ? അവിടെ മാലതി ചെറിയമ്മ ഉണ്ടായിരുന്നു, ഞാനിപ്പൊഴാ ചായ കുടിച്ചേ.

മിഥുൻ : അതല്ലടാ പിന്നെ അനിതയെ ഫേസ് ചെയ്യാൻ ഒരു മടി.  ഒരു ഭയം.

ഞാൻ : എന്താടാ ഇത്.  നീ എത്ര ദിവസം എന്ന് കരുതി അവളെ കാണാതിരിക്കും.  ? എന്നും ഇങ്ങനെ അടഞ്ഞു കൂടിയിരിക്കാൻ പറ്റുമോ ?
മിഥുൻ തല താഴ്ത്തി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *