” ഞാന്‍ ഓടിചോളാടാ….ചെന്നൈ 112 കിലോമീറ്റര്‍…ദെ ബോര്‍ഡ് കണ്ടില്ലേ ….ഇപ്പൊ സമയം രണ്ടേമുക്കാല്‍…നാലരക്ക് മുന്നേ അവിടെയെത്താം ” ദീപു വണ്ടിയെടുത്തു.
. ജോജി മുന്നില്‍ കയറിയതിനാല്‍ ജെസി അനിതയുടെ തോളില്‍ ചാരി അല്‍പം ഉറങ്ങി …
” ഹലോ ..എഴുന്നേല്‍ക്ക് …ദാ ..സ്ഥലമെത്തി “
അനിത കണ്ണ് തുറന്നു നോക്കി . ഒരു അഞ്ചു നില വീട് ..ഫ്ലാറ്റെന്നും പറയാം .. അതിന്‍റെ മുന്നില്‍ ആണ് വണ്ടി നിര്‍ത്തിയെക്കുന്നെ
‘ ഡി ജെസി …എണീറ്റെ ..” അനിത ജെസിയെ കുലുക്കി വിളിച്ചു
അവളും എഴുനേറ്റു പുറത്തിറങ്ങിയപ്പോള്‍ ജോജിയും ദീപുവും ബാഗൊക്കെ പുറത്ത് വെച്ചിരുന്നു
” വണക്കം സാര്‍ …” ഒരു കറുത്ത പയ്യന്‍ വന്നു ബാഗ് എടുത്തു
” എന്നാ മുത്തു തൂങ്ങലയാ?”
” ഇല്ല .സാര്‍ ..വാങ്കെ ” അവന്‍റെ പുറകെ അവര്‍ ലിഫ്റിലെത്തി..അഞ്ചു നിലയില്‍ പതിനഞ്ചു വീട്ടുകാര്‍ ….എല്ലാം തന്നെ ജോജിയുടെ കമ്പനിയിലെ ജോലിക്കാര്‍ …. ആ ഫ്ലാറ്റും കമ്പനിയുടേതാണ്…അത് കൊണ്ട് ഓണര്‍മാരെ ആള് കൂടുതല്‍ ഉണ്ടെന്നു ബോധിപ്പിക്കണ്ട കാര്യമില്ല …അഞ്ചാം നിലയിലാണ് അവരുടെ ഫ്ലാറ്റ് …പഴയ ഒരു ബില്‍ഡിങ്ങ് ആണെങ്കിലും ഫ്ലാറ്റില്‍ എത്തിയപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു …വൃത്തിയായി അറേഞ്ച് ചെയ്തിരിക്കുന്നു … ഹാളില്‍ മെറ്റലിന്റെ ഒരു ഡൈനിംഗ് ടേബിള്‍ .. പിന്നെ ഒരു സോഫ സെറ്റ് ..അതിന്‍റെ രണ്ടു ചെയര്‍ … ടിവി ..ഹാളിന്റെ ഇരു വശത്തും കിച്ചനും ഒരു ബെഡ് റൂമും …ആകെ ഒരു പോരായ്മ ഉള്ളത് കിച്ചനിലെക്ക് കയറുന്നിടത്താണ് ബാത്രൂം ..
” നിങ്ങള് ഇവിടെ കിടന്നോ …ഞങ്ങളാ സോഫ നിവര്‍ത്തിയിട്ടു കിടന്നോളാം ” ദീപു ബെഡ്റൂമിലേക്ക് ചൂണ്ടി പറഞ്ഞു
” അഹ ….നിങ്ങളവിടെ കിടന്നോ ….ഞാനും അനിയും ഇന്നിവിടെ കിടന്നോളാം” ജെസി അനിതയെയും കൂട്ടി മുറിയില്‍ കയറി
ജോജി ദീപുവിനെ ദയനീയമായി നോക്കി
” ഡി ..ജെസികൊച്ചെ …നീ ഇവരുടെ പ്രാക്ക് മേടിച്ചു കേറ്റല്ലേ ..വാതില് തുറന്നെ ” ദീപു പറഞ്ഞതും ജെസി വാതില് തുറന്നു .
” ഡാ …എനിക്ക് മുള്ളാന്‍ മുട്ടിയിട്ടാ …നിങ്ങളിന്നു ഇവിടെ കിടന്നാ മതി ..ഇനി നേരം വെളുക്കാന്‍ കുറച്ചു സമയമേ ഉള്ളൂ ..വെറുതെ ആക്രാന്തം കാണിച്ചു നേരം കളയണ്ട …ഇനീം സമയം ഉണ്ടല്ലോ “