പിറ്റേന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റ് വാങ്ങി കൊടുത്തിട്ട് ജോജിയും ദീപുവും ഓഫീസിലേക്ക് പോയി . അനിതക്കും ജെസ്സിക്കും ക്ഷീണം നന്നായി മാറിയിരുന്നു …
” എടി അനീ …നമുക്കൊന്ന് പുറത്തു പോയാലോ ?”
” എന്തിനു ? ഇന്നലെ എല്ലാം വാങ്ങിയതല്ലേ ?”
‘ ചപ്പാത്തി മാവോ എന്തേലും വാങ്ങണം ..പിന്നെ പച്ചക്കറിയും …നീ ഒരുങ്ങ്” പത്തര ആയപ്പോള്‍ അവര്‍ പുറത്തു പോയി പന്ത്രണ്ടു ആയപ്പോഴാണു തിരികെ വന്നത് … പച്ചക്കറിയും ചിക്കനും മീനും അത്യാവശ്യം മൂന്നാല് ദിവസത്തെക്കുള്ളത് വാങ്ങി .. അരിയും ഒക്കെ തലേന്നേ വാങ്ങിയിരുന്നു . വീട്ടില്‍ വന്നിട്ട് എല്ലാം ഉണ്ടാക്കി ആഹാരം കഴിച്ചപ്പോള്‍ രണ്ടു മണിയായി . അത് കഴിഞ്ഞ് ജെസി ഹാളില്‍ എത്തിയപ്പോഴേക്കും ഡോര്‍ ബെല്‍ അടിച്ചു .
” ആരാടി ജെസ്സി ?’ അനിത ഹാളിലേക്ക് വന്നതും രണ്ടു പേര്‍ അകത്തേക്ക് കയറി
” എസി ഫിറ്റ് ചെയ്യാന്‍ വന്നതാടി …ഞാന്‍ എതിര്‍ വശത്തെ ഷോപ്പില്‍ കേറി പറഞ്ഞിരുന്നു ‘
അനിത ഫ്ലാറ്റിലേക്ക് കയറിയപ്പോള്‍ ജെസി എതിര്‍വശത്തുള്ള ഷോപ്പില്‍ കയറുന്നത് കണ്ടിരുന്നു . ആ കടയില്‍ റീചാര്‍ജ്ജും ഒക്കെയുള്ളത് കൊണ്ട് അതിനാണ് എന്നാണു അനിത കരുതിയത് .
അര മണിക്കൂര്‍ പോലും എടുത്തില്ല അവര്‍ എസി ഫിറ്റ് ചെയ്യാന്‍ .. പഴയ താമസക്കാര്‍ ഉപയോഗിച്ചിരുന്നത് കൊണ്ട് ഫിറ്റ് ചെയ്‌താല്‍ മാത്രം മതിയാരുന്നു .
എസി ഓണ്‍ ചെയ്തിട്ട് ജെസ്സി ബെഡിലെക്ക് മറിഞ്ഞു
” കുറച്ചു നേരം ഉറങ്ങാടി അനീ …അവന്മാര് ഇല്ലാത്തതു കൊണ്ട് ഭയങ്കര ബോര്‍ “
അനിതയും അവളുടെ അടുത്ത് കിടന്നു . ജെസ്സി ഒരു കൈ തലയ്ക്കു ഊന്നി അനിതയുടെ നേരെ തിരിഞ്ഞു
‘ വല്ലോ ജോലിയും ഇവിടെ കിട്ടുവാണേല്‍ നാട്ടിലേക്കു പോകണ്ടായിരുന്നു …മടുത്തെടി അനീ ..ഓടിയോടി ..പിന്നെയീ ടെന്‍ഷനും “
” ഹമം …’
” നീയിവിടെ നിന്നോടി അനീ …ഇനി ബാങ്കില്‍ കേറുന്നില്ലന്നല്ലേ പറഞ്ഞെ “
” വേണ്ട വേണ്ട …ഇപ്പൊ തന്നെ ദീപൂന്റെ നോട്ടമോന്നും ശെരിയല്ല ..ഇവിടെ നിക്കാന്‍ കൂടി തീരുമാനിച്ചാല്‍ പിന്നെ അത് മതി …നീയുണ്ടെല്‍ കുഴപ്പമില്ല “
” ഹാ ..പോട്ടടി …കൊച്ചല്ലേ …തിളക്കുന്ന പ്രായമല്ലെ …പിന്നെ നിന്നെ കണ്ടാല്‍ ആരാണേലും ഒന്ന് നോക്കും …കുറ്റം പറയാന്‍ ഒക്കുവേല ‘