” കല്യാണം കഴിക്കാതെ എത്ര പേര് ജീവിക്കുന്നു ….നിനക്കെന്നെ മടുത്തു തുടങ്ങിയാല്‍ പറഞ്ഞാല്‍ മതി ….”
‘ ജോച്ചായാ ….നിന്നെ മടുക്കാനോ? ഒരു തവണ പോലും നമ്മളു തമ്മില്‍ ബന്ധപ്പെട്ടിട്ടില്ലെങ്കിലും നീ അവരോടു പറഞ്ഞ പോലെ …എന്‍റെ സ്നേഹം തെളിയിക്കാന്‍ ഒരു വര്‍ഷമല്ല …ഒരായിരം വര്‍ഷം കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാ …”
‘ അയ്യോ …ചതിക്കല്ലേ പൊന്നെ …ചെന്നൈ എത്താന്‍ വേണ്ടി കാത്തിരിക്കുവാ ഞാന്‍ …”
” ചേട്ടാ …..ഞങ്ങള് വിളിക്കും ….ചേട്ടന്‍ വരണം ..അഥവാ ..ചേട്ടന്‍ ഇല്ലെങ്കിലും ഞങ്ങള് വിവാഹിതരാവും ‘
പുറകെയോടി വന്നാ പെണ്‍കുട്ടിയും ചെറുക്കനും പറഞ്ഞു
” ഗുഡ് …അപ്പൊ ചിലവുണ്ടേ ….” ജോജി പെട്ടന്ന് പോക്കറ്റില്‍ കയ്യിട്ട് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ പേഡ എടുത്തു അവര്‍ക്ക് നീട്ടി
” ദാ …മധുരം കഴിക്കൂ ….സന്തോഷം പങ്കിടൂ “
‘ അപ്പൊ നിങ്ങക്കില്ലേ ?’
” എന്‍റെ ഞാന്‍ തിന്നു ..ഇത് ഇവക്ക് വാങ്ങിയതാ …സാരമില്ല ..നിങ്ങള് കഴിക്ക് ..’
” അയ്യോ ..നിങ്ങളും കഴിക്ക് ” ആ പെണ്ണ് പാതിയോടിച്ചു അവനു നീട്ടി . ജോജി അത് വാങ്ങി അനിതയുടെ വായില്‍ വെച്ചു …അനിത അതിറക്കാന്‍ തുടങ്ങിയതും ജോജി ഒരു കൈ അവളുടെ ഇടുപ്പിലും മറു കൈ തോളിലും വെച്ചു ചുണ്ട് ചേര്‍ത്തു പാതി പേഡ കടിച്ചെടുത്തു …അനിത നാണം കൊണ്ട് ചൂളി അവരെ നോക്കി
‘ കണ്ടില്ലേ…..ഇങ്ങനെ കഴിക്ക് …”
‘ ഓ ..പിന്നെന്താ …” ആ പെണ്ണ് പേഡ വായില്‍ വെച്ചു അവനെ നോക്കി … ആ ചെറുക്കന്‍ അടുത്തേക്ക് വന്നതും അവള്‍ പേഡ നുണഞ്ഞിറുക്കി
‘ സോറിട…നല്ല രുചിയാരുന്നു ..വാ നമുക്കൊരോന്നു കൂടി വാങ്ങാം …അത് നിനക്ക് തരാം ..”ആ പെണ്ണ് ഓടി കടയുടെ അടുത്തേക്ക് പോയി …പുറകെ പയ്യനും ..അനിതയും ജോജിയും അവരുടെ ഓട്ടവും സംസാരവും കേട്ട് ചിരിച്ചു പോയി
” നല്ല പിള്ളേര് അല്ലെ ജോക്കുട്ടാ “
‘ ഉവ്വ …ഉവ്വ …അവളവന്റെ പരിപ്പെടുക്കും …”
” നല്ല രുചിയാരുന്നു …ഒന്നൂടി വാങ്ങിതാടാ”
” ദെ ..എടുത്തോ …..എനിക്കറിയാരുന്നു നീ ചോദിക്കൂന്നു ” ജോജി നാവു നീട്ടി തുമ്പിലെ പേഡ കാണിച്ചു
അനിത ചുറ്റും നോക്കി വണ്ടി വരുന്നില്ലന്നു ഉറപ്പാക്കിയിട്ടു അല്‍പം പൊങ്ങി അവന്‍റെ നാവില്‍ നിന്ന് ആ പേഡ എടുത്തു . എന്നിട്ടവന്റെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു …
” ഐ ലവ് യൂ ….ജോച്ചായാ…”
” അനിക്കുട്ടി …..എന്‍റെ പൊന്നെ ….”ജോജി അവളെ എടുത്തു പൊക്കി …. അനിത രണ്ടു കൈകളും വിരിച്ചു അവന്‍റെ മേലെ പൊങ്ങി നിന്നു