ഞാൻ അവിടെ നിന്ന് പൊട്ടി കരഞ്ഞു . എന്റെ പെട്ടന്നുള്ള പ്രവർത്തി കണ്ട് ചെറിയച്ഛൻ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി വന്നു .
“ ഡാ അപ്പു എന്താടാ എന്താടാ ഇത് “
കുഞ്ഞമ്മയും പെട്ടന്ന് പുറകിൽ നിന്നും ഇറങ്ങി വന്നു.
കുഞ്ഞമ്മ ഒന്നും ചോദിക്കാതെ എന്നെ താങ്ങി പിടിച്ച് പുറകിലേക്ക് കൊണ്ടുപോയി
“ കേറ് .. കേറപ്പു”
ഞാൻ വിതുമ്പികൊണ്ട് വണ്ടിക്കകത്തേക്ക് കയറി . ഞങ്ങൾ കയറിയതും ചെറിയച്ഛൻ മുന്നിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് പുറപ്പെട്ടു.
ഞാൻ കുഞ്ഞമ്മയുടെ മടിയിൽ തവലച്ചു കിടന്ന് എന്റെ ഉള്ളിലെ സങ്കടം തീർത്തുകൊണ്ടിരുന്നു .
“ അവള് കരഞ്ഞുകൊണ്ട് ഓടി പോയപ്പഴേ ഞാൻ പ്രദീക്ഷിച്ചതാ ഇവന്റെ കരച്ചിൽ “
ആരോടെന്നില്ലാതെ കുഞ്ഞമ്മ പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ല . എന്റെ ഉള്ളിലെ സങ്കടം എനിക് നിയന്ത്രിക്കാൻ പറ്റിയിരുന്നില്ല. അത് അണപൊട്ടി ഒഴുകിക്കൊണ്ടേ ഇരുന്നു . കുഞ്ഞമ്മ എന്റെ മുടിയിൽ വാത്സല്യത്തോടെ തഴുകിക്കൊണ്ടേ ഇരുന്നു .
“ അപ്പു എണീക്ക് വീടെത്താറായി “
കുഞ്ഞമ്മ എന്നെ തട്ടി വിളിച്ചു. എന്റെ സങ്കടം ഒരു പരിദിയോളം കുറഞ്ഞിരുന്നു. ഞാൻ നേരെ ഇരുന്ന് കണ്ണുകൾ തുടച്ചു. വീട്ടിൽ വണ്ടി നിർത്തിയപ്പോൾ കുഞ്ചു ഡോർ തുറന്നിറങ്ങി പുറകെ പിള്ളേരും ഇറങ്ങി അതിന് ശേഷം ഞാനും കുഞ്ഞമ്മയും.