ഒരു തുടക്കകാരന്‍റെ കഥ 11

Posted by

ഞാൻ ഒന്നും മിണ്ടാതെ നേരെ മുകളിലേക്ക് കയറി . എന്റെ മുഖം കണ്ടിട് അച്ഛമ്മ ചോദിച്ചു

“ അപ്പുനെന്താ പറ്റിയെ “

ഞാൻ ഒന്നും മിണ്ടാതെ കയറി പോയി പുറകെ വന്ന കുഞ്ഞമ്മ പറഞ്ഞു .

“ പോരാൻ നേരം അവള് കരച്ചിലും പിഴിച്ചിലും അത് കണ്ട് ഇവനും കരഞ്ഞു .”

അത്ര മാത്രമേ ഞാൻ കേട്ടുള്ളൂ. ഞാൻ മുറിയിൽ കയറി കതകടച് കിടന്നു . എന്റെ മനസ്സിൽ അമ്മു മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ ഓർമകളിലൂടെ നടന്ന് പതിയെ ഉറക്കത്തിലേക്ക് വീണു.

ഡോറിൽ ഉണ്ടായ മട്ട് കേട്ടാണ് ഉണർന്നത് ഞാൻ പതിയെ ഡോർ തുറന്നു.

“ എന്നാ കിടത്തമാടാ ഇന്ന് കടയിൽ പോണില്ലേ “

“ ചെറിയച്ഛൻ എന്തിയെ “

“പോകാൻ നോക്കുന്നു “

“ചെറിയച്ഛനോട് പൊക്കോളാണ് പറഞ്ഞേക്ക് കുഞ്ഞേ ഞാൻ ബസ്സിൽ പൊക്കോളാം “

“ ആ ശെരി ഇനിയും കയറി കിടന്നെക്കല്ല് എനിക്കിനി മുകളിലേക്ക് കയറി വന്ന് വിളിക്കാനൊന്നും വയ്യ “

“ ഉം … ഇല്ല “

Leave a Reply

Your email address will not be published. Required fields are marked *