“ ഉം…”
“വരുമ്പോ എനിക്കൊരു ധവണി എടുക്കുമോ. അമ്മുചേച്ചിക്ക് ഉള്ളത് പോലെ ഓറഞ്ച് “
“ ഇതെന്താ ഇപ്പൊ ഒരു ധാവണി മോഹം “
“ ചുമ്മാ .. കൊണ്ടുവരുമോ “
“ ഓർത്താൽ എടുക്കാം. “
“ഓർത്താൽ പോരാ മറക്കാതെ കൊണ്ടുവരണം “
കുറച്ച് നേരം കൂടി ഇരുന്ന് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി
നടന്ന് നടന്ന് റോഡിലെത്തി . കവലയിലെ ചായക്കടയിൽ കയറി കുറച്ചു നേരം ഇരുന്നു. അവിടെ ഉണ്ടായിരുന്നവരോട് സംസാരിച്ചിരുന്നപ്പോൾ ബസ്സ് വന്നു . ബസ്സ് കയറി കടയിലേക്ക് പുറപ്പെട്ടു .
ബസ്സ് ഇറങ്ങി നേരെ ഷോപ്പിലേക്ക് നടന്നു.
എന്നെ കണ്ടതും മാധവേട്ടൻ ചിരിച്ചുകൊണ്ട് എഴുനേറ്റു.
“ഇന്നെന്താ വൈകിയേ “
“ ഉറങ്ങി പോയി മാധവേട്ടാ “
ഞാൻ ചെയറിൽ കയറി ഇരുന്നു . എന്റെ മുഖത്തെ വിഷമം കണ്ടിട്ടാവണം നാൻസിയെ അമ്പിളിയോ ആരും ഒന്നും ചോദിക്കാൻ നിന്നില്ല. ഉച്ചയായപ്പോൾ ഭക്ഷണം കഴിക്കാൻ അമ്പിളി വന്നു വിളിച്ചു.