“ നോക്കിക്കേ അമ്മു അപ്പുവിന് വാങ്ങിയ ഷർട്ട് “
“ ആഹാ കൊള്ളാലോ “
“ ടൂർ പോയപ്പോൾ വാങ്ങിച്ചോണ്ട് വന്നതാ “ ചെറിയമ്മ പറഞ്ഞു .
“ നല്ല ഭംഗിയുണ്ടല്ലോ “
ചെറിയച്ഛനും നല്ല അഭിപ്രായം പറഞ്ഞപ്പോൾ അമ്മുവിന് ഭയങ്കര സന്തോഷമായി .അവൾ ചിരിച് പൂത്തുലഞ്ഞു.
“ എത്രയായെടി അമ്മു ഇതിന് “
“ 300 ആയി കുഞ്ഞമ്മേ “
“ നല്ല ഡ്രെസ്സ് സെലക്ഷൻ ഉണ്ട്ട്ടോ അമ്മു നിനക്ക് “
ചെറിയച്ഛന്ടെ ആ പ്രശംസയ്ക്ക് അവൾ പുഞ്ചിരി മറുപടി നൽകി .
8 മണി ആകാറായപ്പോൾ എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. പിന്നെയും കുറച്ച് നേരം വർത്തമാനവും പറഞ്ഞിരുന്നു .
“ പോകാൻ നോക്കാം “
ചെറിയച്ഛൻ അതിനിടയിൽ പറഞ്ഞു .